Monday, March 19, 2012

Fwd: [Kerala Commune] പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍; കേരളം കത്തുന്ന...



---------- Forwarded message ----------
From: Kandamath Manayilvalappil Venugopalan <notification+kr4marbae4mn@facebookmail.com>
Date: 2012/3/19
Subject: [Kerala Commune] പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍; കേരളം കത്തുന്ന...
To: Kerala Commune <keralacommune@groups.facebook.com>


Kandamath Manayilvalappil Venugopalan posted in Kerala Commune.
പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍; കേരളം കത്തുന്ന...
Kandamath Manayilvalappil Venugopalan 6:02pm Mar 19
പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍; കേരളം കത്തുന്ന പ്രക്ഷേഭങ്ങള്‍ക്ക് ഡിവൈഎഫ്‌ഐ നേതൃത്വം നല്കുമെന്ന് ശ്രീരാമകൃഷ്ണന്‍.....?
ഇക്കാര്യത്തില്‍ മാത്രം ഡി വൈ എഫ് ഐ യ്ക്ക് എന്തൊരു 'ജാഗ്രത'!
മറ്റൊരു യുവജന പ്രതിഷേധ കെട്ടു കാഴ്ചയും കോമാളിത്ത പ്രകടനവും ആയി ഈ പ്രക്ഷോഭം ഒതുങ്ങുന്നതിനു മുന്‍പ് ഒന്നാലോചിചിരുന്നുവെങ്കില്‍ ബോധ്യപ്പെട്ടെക്കാവുന്ന ചില കാര്യങ്ങള്‍ :
01 . സര്‍ക്കാര്‍ സര്‍വീസില്‍ നിലവില്‍ പെന്‍ഷന്‍ പ്രായം ഏറ്റവും കുറവ് ആയിട്ടുള്ള ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനം കേരളം ആണ്.
02 . ലോകത്തില്‍ പെന്‍ഷന്‍ പ്രായം 55 ആയി തുടരുന്ന ഒരേയൊരു പ്രദേശം കേരളം ആണ്.
03 പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെ യുവാക്കളുടെ തൊഴില്‍ പ്രശ്നവുമായി ബന്ധിപ്പിച്ച് അവരെ തെറ്റായ സമരത്തിലേക്ക് നയിക്കുക വഴി നിങ്ങള്‍ തൊഴിലില്ലായ്മയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ മറച്ചുപിടിക്കാന്‍ ശ്രമിക്കുകയാവാം.
04 ഏതാനും വര്‍ഷങ്ങള്‍ മുന്‍പ് മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനെതിരെയും, വിദ്യാഭ്യാസത്തിലും തൊഴിലിലും എര്പെടുത്ത്തുന്ന ജാതി സംവരണത്തിനു എതിരെയും സവര്‍ണ്ണര്‍ നടത്തിയ 'സംവരണ വിരുദ്ധ പ്രക്ഷോഭത്തിന്റെ' മാതൃകയില്‍ ആയിരിക്കുമോ പെന്‍ഷന്‍ പ്രായം ഉയര്ത്തുന്നതിനെതിരെയുള്ള യുവജന പ്രക്ഷോഭം? ചെറുപ്പക്കാരെ ഒരു കൃത്രിമ പ്രശ്നത്തിന്മേല്‍ ഇളക്കിവിടാമെന്നുള്ള വ്യാമോഹത്തില്‍ നിന്നും ഡീ വൈ എഫ് ഐ നേതൃത്വം പിന്തിരിയുമെന്ന് ആശിക്കുന്നു.
05 ഒരു അഖിലേന്ത്യാ യുവജന സംഘടന എന്ന നിലയിലും, ഉത്തരവാദിത്വത്ത്തോടെ യുവജന താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കുന്നവര്‍ എന്ന നിലയിലും എന്തുകൊണ്ട് കേന്ദ്ര സര്‍വീസിലും മറ്റു സംസ്ഥാന സര്‍വീസ്സുകളിലും സ്വകാര്യ മേഖലയിലും 55 കഴിഞ്ഞാല്‍ എല്ലാവര്ക്കും പെന്‍ഷന്‍ കൊടുത്ത് തല്‍സ്ഥാനത്ത് യുവാക്കളെ നിയമിക്കണമെന്ന് പറഞ്ഞ് നിങ്ങള്‍ പ്രക്ഷോഭം നടത്തുന്നില്ല?
06 ചുരുക്കത്തില്‍, പെന്‍ഷന്‍ പ്രായം ഉയര്ത്തുന്നതിനെതിരെയുള്ള പ്രഖ്യാപിത ഡി വൈ എഫ് ഐ പ്രക്ഷോഭം വ്യാജമായ അടിത്തറയില്‍ ഉണ്ടാക്കിയ ഒരു കപട മുദ്രാവാക്യം ഉയര്ത്തിയുള്ളതും യുവാക്കളെ സങ്കുചിതം ആയ അരാഷ്ട്രീയതയിലേക്കും ലുംപന്‍ സ്വഭാവത്തിലെക്കും നയിക്കുന്നതുമായ ഒന്നാണ്. 1990 കളിലെ സംവരണ വിരുദ്ധ സവര്‍ണ്ണ യുവജന സമരത്തോടാണ് ഒരു പക്ഷെ അതിന് സാദൃശ്യം ഏറെ.

View Post on Facebook · Edit Email Settings · Reply to this email to add a comment.

No comments: