Wednesday, May 18, 2011

Fwd: [SAANTHWANAM --- സാന്ത്വനം] തിരഞ്ഞെടുത്ത ചോദ്യങ്ങള്‍ ഡോ. കെ.ഇ. എലിസബത്ത്‌...



---------- Forwarded message ----------
From: Muhammed Ali Abdullah <notification+kr4marbae4mn@facebookmail.com>
Date: 2011/5/17
Subject: [SAANTHWANAM --- സാന്ത്വനം] തിരഞ്ഞെടുത്ത ചോദ്യങ്ങള്‍ ഡോ. കെ.ഇ. എലിസബത്ത്‌...
To: Palash Biswas <palashbiswaskl@gmail.com>


<img src="http://profile.ak.fbcdn.net/hprofile-ak-snc4/203367_763414473_1194562_q.jpg" alt="തിരഞ്ഞെടുത്ത ചോദ്യങ്ങള്‍ ഡോ. കെ.ഇ. എലിസബത്ത്‌ കളിപ്പാട്ടങ്ങള്‍ നല്‍കുമ്പോള്‍ ഞാന്‍ മൂന്നു മാസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിന്റെ അമ്മയാണ്. വളര്‍ച്ചയുടെ വ്യത്യസ്തഘട്ടങ്ങളില്‍ കുട്ടികള്‍ക്ക് എന്തെല്ലാം കളിപ്പാട്ടങ്ങളാണ് നല്‍കേണ്ടത്? പ്രീത ബാലറാം, പേരൂര്‍ക്കട പ്രായത്തിനനുസരിച്ചുള്ള കളിപ്പാട്ടങ്ങളാണ് കുട്ടികള്‍ക്ക് ഇഷ്ടം. ആദ്യമാദ്യം കടും നിറത്തിലുള്ളതും സംഗീതാത്മകമായ ശബ്ദം നല്‍കുന്നതുമായ കളിപ്പാട്ടങ്ങളോട് താല്‍പര്യം കാണും. നാലു മാസം കഴിഞ്ഞാല്‍ കൈയില്‍ പിടിക്കാന്‍ പറ്റുന്ന വിധമുള്ള കിലുക്കുകളാണ് ഇഷ്ടപ്പെടുക. എട്ടുമാസം കഴിഞ്ഞാല്‍ കുഞ്ഞിന് ഇരിക്കാന്‍ സാധിക്കും. ഈ പ്രായത്തില്‍ കുറച്ചുകൂടി വലിയ കളിപ്പാട്ടങ്ങള്‍ ആകാം. 10 മാസം കഴിഞ്ഞാല്‍ നുള്ളിപ്പെറുക്കിയെടുക്കാവുന്ന കളിപ്പാട്ടങ്ങള്‍ ആകാം; പക്ഷേ, അവ വായിലോ മൂക്കിലോ ശ്വാസക്കുഴലിലോ പോകുന്ന തരമാകരുത്. ഒരു വയസ്സു കഴിയുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് പാവകളോടും ആണ്‍കുട്ടികള്‍ക്ക് കാറ്, തോക്ക് തുടങ്ങിയ കളിപ്പാട്ടങ്ങളോടുമാണ് താല്‍പര്യം. ജന്മനാ വൃഷണം ഇല്ല ചില കുട്ടികള്‍ക്ക് ജനിക്കുമ്പോള്‍തന്നെ വൃഷണങ്ങള്‍ ഉണ്ടാവാറില്ല. ഇതിനുള്ള ചികിത്സ എന്താണ്? ഇത്തരം വൈകല്യം സംഭവിക്കാനുള്ള കാരണമെന്താണ്? ഇതൊഴിവാക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ? ശിവരാമന്‍, വെള്ളാനിക്കര ചില കുട്ടികള്‍ ജനിക്കുമ്പോള്‍ വൃഷണങ്ങള്‍ കാണാതെയിരിക്കാം. ഏകദേശം ഒരു വയസ്സുവരെ അത് താഴേക്ക് ഇറങ്ങിവരാന്‍ സമയം കൊടുക്കാം. ആ സമയമാകുമ്പോഴേക്കും അവ താഴേക്ക് ഇറങ്ങി കാണപ്പെടുന്നില്ലെങ്കില്‍ കുട്ടികളുടെ സര്‍ജനെ കാണിച്ച് ഓപ്പറേഷന്‍ നടത്തേണ്ടിവരാം. യഥാസമയം യഥാസ്ഥാനത്തു വന്നില്ലെങ്കില്‍ ചിലപ്പോള്‍ പ്രത്യുല്‍പാദനശേഷി കുറയാനും മറ്റുചില തകരാറുകള്‍ക്കും സാധ്യതയുള്ളതുകൊണ്ട് വളരെ താമസിച്ചുപോയാല്‍ ഒരുപക്ഷേ, വൃഷണങ്ങള്‍ എടുത്തുമാറ്റേണ്ടതായും വരാം. ചില ഹോര്‍മോണ്‍ മരുന്നുകള്‍ കുത്തിവെച്ചുനോക്കിയാല്‍ അപൂര്‍വം കുട്ടികളില്‍ ഓപ്പറേഷന്‍ ഒഴിവാക്കാന്‍ സാധിച്ചേക്കും. കുട്ടികളിലെ ആര്‍ത്രൈറ്റിസ് കഴിഞ്ഞ രണ്ടുകൊല്ലമായി എന്റെ അനിയന്റെ മകള്‍ ജുവനെയില്‍ റുമാറ്റോയിഡ് ആര്‍ത്രൈറ്റിസ് എന്ന രോഗത്തിന് ചികിത്സിച്ചുകൊണ്ടിരിക്കയാണ്. അവള്‍ക്ക് 11 വയസ്സുണ്ട്. ശരീരത്തിലെ വിവിധ സന്ധികളില്‍ നീര്‍ക്കെട്ടു വരുന്നു. ഇപ്പോള്‍ രണ്ടു കാല്‍മുട്ടുകള്‍, മണിബന്ധം, ചില വിരലുകള്‍ എന്നിവയില്‍ നീരുണ്ട്. കഴിഞ്ഞമാസം ഒരു സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും രണ്ടു കാലുകള്‍ക്കും ട്രാക്ഷന്‍ ഇടുകയും ചെയ്തു. രണ്ട് കാല്‍മുട്ടുകള്‍ക്കും ഇഞ്ചക്ഷനും ചെയ്തിരുന്നു. കാല്‍മുട്ടില്‍നിന്ന് നീര് കുത്തിയെടുത്തു പരിശോധനയ്ക്ക് അയച്ചപ്പോള്‍ അണുബാധ ഇല്ലെന്നു പറഞ്ഞു. ഇപ്പോള്‍ ഒരു ഗുളിക മാത്രം കഴിക്കുന്നു. ഫിസിയോതെറാപ്പി ചെയ്യുവാനും വേദനയുള്ള ഭാഗങ്ങളില്‍ ഓയിന്റെ്മന്‍റ് പുരട്ടാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇടയ്ക്കിടെ കണ്ണിന്റെ കാഴ്ച പരിശോധിക്കാനും പറഞ്ഞിട്ടുണ്ട്. ഈ അസുഖം പൂര്‍ണമായി മാറില്ലേ? അബ്ദുല്‍ഹക്കീം, പരപ്പനങ്ങാടി 11 വയസ്സായ കുട്ടിക്ക് സന്ധിവീക്കം വരുന്നത് റുമാറ്റിക് ഫീവര്‍, റുമറ്റോയ്‌സ് ആര്‍ത്രൈറ്റിസ് എന്നീ രോഗങ്ങളുടെ ലക്ഷണമാകാം. റുമാറ്റിക് ഫീവര്‍ ഒരു അണുബാധ മൂലം ഉണ്ടാകുന്നതായതുകൊണ്ട് പെന്‍സിലിന്‍ മരുന്നിന്റെ കൂടെ മറ്റുചില മരുന്നുകളും നല്‍കണം. ഈ രോഗം ഹൃദയത്തിന്റെ വാല്‍വുകളെയും ബാധിക്കാവുന്നതാണ്. എന്നാല്‍ റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ശരീരത്തിന്റെ ഒരു പ്രത്യേകത കൊണ്ടു വരുന്നതാണ്. പാരമ്പര്യവും ഇതിന് ഒരു ഘടകമായേക്കാം. ഇതു സന്ധികളെ ബാധിക്കുമ്പോള്‍ സന്ധികളില്‍ നീണ്ടുനില്‍ക്കുന്ന പ്രത്യാഘാതങ്ങള്‍, വളവ്, ആയാസമില്ലായ്മ എന്നിവ വരാം. ഇതിനും ഗുളികകള്‍ ഫലപ്രദമാണ്. വളരെ നാളുകള്‍ ഈ രോഗം ശരീരത്തില്‍ നിലനില്‍ക്കാം. അപൂര്‍വം ആളുകളില്‍ വളരെ നാളുകള്‍ നിശ്ശേഷം കുറഞ്ഞിരിക്കുകയും ചെയ്യാം. അസുഖം കണ്ണിനെയും ബാധിക്കാം. മെഡിക്കല്‍ കോളേജിലെ ശിശുരോഗവിഭാഗത്തില്‍ ചികിത്സിക്കുന്നതായിരിക്കും നല്ലത്. കരയുമ്പോള്‍ ശ്വാസം നില്‍ക്കുന്നു എന്റെ മകന്‍ കരയുമ്പോള്‍ ഏറെ നേരം വായ അടയ്ക്കാതെ തന്നെയായി പോകുകയും ചിലപ്പോള്‍ കണ്ണു രണ്ടും ഉള്ളിലേക്കു വലിഞ്ഞുപോകുകയും ചെയ്യുന്നു. ഡോക്ടറെ കാണിച്ചപ്പോള്‍ കുറെ ടെസ്റ്റിന് എഴുതി. എപിവാള്‍ എന്ന മരുന്ന് സ്ഥിരമായി മൂന്ന് കൊല്ലം കൊടുക്കണമെന്ന് നിര്‍ദേശിച്ചു. ഇപ്പോഴും കൊടുക്കുന്നുണ്ട്. വ്യത്യാസം ഒന്നും കാണുന്നില്ല. ഇത് എന്ത് രോഗമാണ് ഡോക്ടര്‍? ഈ മരുന്ന് കഴിക്കുന്നതുകൊണ്ട് കുട്ടിക്ക് ഭാവിയില്‍ എന്തെങ്കിലും തകരാറുകള്‍ സംഭവിക്കുമോ? നിഷ, വാണിമേല്‍ കുട്ടി കരയുമ്പോള്‍ ഏറെനേരം വായ തുറന്നുവെച്ച് ശ്വാസം നിര്‍ത്തുന്നതിന് 'ബ്രീത് ഹോള്‍ഡിങ് സ്‌പെല്‍' എന്നു പറയും. ആറു മാസം മുതല്‍ മൂന്നു വയസ്സുവരെയുള്ള കുട്ടികളിലാണ് ഇതു കൂടുതലായി കാണുന്നത്. ചിലപ്പോള്‍ കുഞ്ഞിന് നീലനിറമോ സന്നി പോലെയുള്ള ലക്ഷണമോ ഇതിനോടൊപ്പം വരാം. മാതാപിതാക്കളുടെ അമിതശ്രദ്ധ നേടാനായി വാശി പിടിക്കുന്ന കുഞ്ഞുങ്ങളിലാണ് ഇതു കൂടുതലായി കാണുന്നത്. വീട്ടുകാര്‍ കൂടുതല്‍ വിഷമിക്കുകയും അസാധാരണമായ ശ്രദ്ധ കുട്ടിയുടെ ഈ സ്വഭാവത്തിനു നല്‍കുകയും ചെയ്യുമ്പോള്‍ പ്രശ്‌നം സങ്കീര്‍ണമാകും. ഇതു കൈകാര്യം ചെയ്യാന്‍ സൈക്കോളജിസ്റ്റിന്റെ സഹായം തേടാം. ഇരുമ്പിന്റെ ഘടകം ചേര്‍ന്ന ടോണിക്കു നല്‍കുന്നതും പ്രയോജനം ചെയേ്തക്കാം. പൊക്കിള്‍ ഉന്തിനില്‍ക്കുന്നു എന്റെ മകളുടെ പൊക്കിള്‍ അകത്തേക്ക് പോയിട്ടില്ല. ഒരു നെല്ലിക്കയുടെ ആകൃതിയില്‍ പുറത്തേക്ക് ഉന്തിനില്‍ക്കുകയാണ്. കുഞ്ഞ് ഉറങ്ങുന്ന സമയത്ത് ഇത് അകത്തേക്ക് വലിഞ്ഞ് സാധാരണപോലെയാകും. മോള്‍ക്ക് ഇപ്പോള്‍ ഒന്നര വയസ്സായി. ഡോക്ടറെ കാണിച്ചപ്പോള്‍ ഒരു ചെറിയ സര്‍ജറിയിലൂടെ ഉള്ളിലേക്ക് ആക്കാം എന്നാണ് പറഞ്ഞത്. സര്‍ജറി കൂടാതെ പൊക്കിള്‍ ഉള്ളിലേക്കാക്കുന്നതിന് എന്തെങ്കിലും മാര്‍ഗമുണ്ടോ? സുനിത, ഞമനേങ്ങാട് കുഞ്ഞിന്റെ പൊക്കിളില്‍ അംബിലിക്കല്‍ ഹെര്‍ണിയ ഉള്ളതുകൊണ്ടാണ് നെല്ലിക്കയുടെ വലുപ്പത്തില്‍ ഇടയ്ക്കിടക്ക് പുറത്തേക്കു തള്ളിവരുന്നത്. സാധാരണയായി ചെറിയ കുഞ്ഞുങ്ങള്‍ കമിഴ്ന്നുവീണു നീന്തുമ്പോള്‍ മസിലിനു ശക്തിവെക്കുകയും ഇത് ചുരുങ്ങിപ്പോവുകയും ചെയ്യും. ഒന്നര വയസ്സായിട്ടും അതു പോകാത്ത സ്ഥിതിക്ക് ചെറിയ ഒരു ഓപ്പറേഷനിലൂടെ മസിലിലുള്ള വിടവ് അടയ്ക്കണം. മറ്റു മരുന്നുകളൊന്നും പ്രതിവിധിയാവുകയില്ല. ശബ്ദം നിലയ്ക്കുന്നു എന്റെ സഹോദരിയുടെ ഒന്‍പതു വയസ്സായ പെണ്‍കുട്ടിക്ക് സംസാരിക്കുന്നതിനിടെ ശബ്ദം ഇല്ലാതാവുന്നു. പിന്നീട് ഒന്നോരണ്ടോ മാസങ്ങളോളം വെറും വായുമാത്രം ശബ്ദത്തിനുപകരം പുറത്തുവരും. പിന്നീട് അപ്രതീക്ഷിതമായി പെട്ടെന്ന് ശബ്ദം പ്രത്യക്ഷപ്പെടും. ഇങ്ങനെ ഇടവിട്ട് ഇടവിട്ട് കാണുന്നുണ്ട്. ഈ പ്രശ്‌നത്തിന് എന്താണ് കാരണം? ഇവളുടെ കാലിനടിയില്‍ (വശങ്ങളിലല്ല) വിണ്ടുകീറുന്നു. പല ഓയിന്റെ്മന്‍റുകള്‍ പുരട്ടുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല. കൊച്ചുകൃഷ്ണന്‍, തിരുവിഴാംകുന്ന് കുട്ടിക്ക് കൂടക്കൂടെ ശബ്ദം നഷ്ടപ്പെടുന്നത് വളരെ അപൂര്‍വമായ ഒരു പ്രശ്‌നമാണ്. കുട്ടിയെ മെഡിക്കല്‍ കോളേജിലെ ഇ.എന്‍.ടി. വിഭാഗത്തിലും സ്പീച്ച് തെറാപ്പി വിഭാഗത്തിലും കാണിക്കുക. കുട്ടിയുടെ കാല്‍വെള്ള വിണ്ടുകീറുന്നതിന് കാല്‍ നന്നായി കല്ലില്‍ ഉരച്ച് മാര്‍ദവം വരുത്തണം. ഒരു ത്വക്‌രോഗവിദഗ്ധനെ കാണിക്കുന്നതും നന്നായിരിക്കും. തലമുടി തിന്നുന്ന ശീലം എന്റെ മൂന്നുവയസുള്ള മോള്‍ക്കുവേണ്ടിയാണിത്. അവള്‍ ആറു മാസം പ്രായമായതു മുതല്‍ മറ്റുള്ളവരുടെ തലയിലെ മുടി, ശരീരത്തിലെ രോമങ്ങള്‍ ഇവ പറിച്ചെടുത്ത് തിന്നുകയാണ്. ഇപ്പോഴും അതു തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഒരു ഡോക്ടറെ കാണിച്ചപ്പോള്‍ കാത്സ്യത്തിന്റെ കുറവാണെന്നു പറഞ്ഞു മരുന്നു കുറിച്ചുതന്നു. ആറു മാസത്തോളം കൊടുത്തിട്ടും വലിയ കുറവു കാണുന്നില്ല. കുഞ്ഞ് ഇപ്പോഴും തരംകട്ടിയാല്‍ മുടി പറിക്കുകയും തിന്നുകയും ചെയ്യുന്നു. ഇത് എന്തു രോഗമാണ്. ഈ മുടി വയറ്റില്‍ കെട്ടിക്കിടക്കുമോ? അന്നമ്മ, കോട്ടയം കുട്ടി തലമുടി തിന്നുന്നത് ഒരു സ്വഭാവവൈകല്യം മൂലമാകാം. അങ്ങനെ തിന്നുന്ന തലമുടി വയറ്റില്‍ ഉണ്ടകെട്ടി ചില ഭവിഷ്യത്തുകളുണ്ടാക്കാം. ഇതിന് ട്രാക്കോ ബെസോര്‍ എന്നു പറയുന്നു. ഒരു അള്‍ട്രാസൗണ്ട് സ്‌കാനോ ബേരിയം എക്‌സ്‌റേയോ എടുത്താല്‍ ഇതിനെപ്പറ്റി അറിയാം. കുട്ടിയെ ഒരു മാനസിക ചികിത്സാവിഭാഗത്തിലോ മനഃശാസ്ത്രവിഭാഗത്തിലോ കാണിക്കുന്നതു നന്നായിരിക്കും. മലബന്ധം എനിക്ക് നാലുമാസം പ്രായമായ ഒരു മകനുണ്ട്. അവന്റെ പ്രശ്‌നം മലബന്ധമാണ്. പ്രസവിച്ച ഉടനെ കുറച്ചുദിവസം ശോധന ഉണ്ടായിരുന്നില്ല. പിന്നീട് രണ്ടുമാസം വരെ തുടര്‍ച്ചയായി ശോധന ഉണ്ടായിരുന്നു. രണ്ടു മാസത്തിനുശേഷം അഞ്ചാറു ദിവസം കൂടുമ്പോഴാണ് ശോധന ഉണ്ടാകാറ്. ഒരു ഹോമിയോ ഡോക്ടറെ കാണിച്ചപ്പോള്‍ വന്‍കുടലിലേക്ക് വെള്ളമെത്താഞ്ഞിട്ടാണെന്ന് പറഞ്ഞു. ഗുളികയും തന്നു. ഈ ഗുളിക കൂടാതെ ഓറഞ്ച്, ഉണക്കമുന്തിരി എന്നിവയുടെ നീരും കഞ്ഞിയും കൊടുത്തുവരുന്നു. ഒരു ഫലവുമില്ല. ഒരു വൈദ്യരുടെ നിര്‍ദേശപ്രകാരം ബാലനിധി എന്ന മരുന്ന് കൊടുക്കുമ്പോള്‍ പെട്ടെന്ന് ശോധന ഉണ്ടാകുന്നുണ്ട്. ദുര്‍ഗന്ധമുള്ള കീഴ്‌വായു എപ്പോഴും ഉണ്ടാകാറുണ്ട്. മൂത്രം ധാരാളമുണ്ട്. മുലപ്പാല്‍ മാത്രമേ കൊടുക്കുന്നുള്ളൂ. ഇങ്ങനെ ശോധന ഉണ്ടാകാതിരിക്കുമ്പോള്‍ കട്ടിയാഹാരം കൊടുക്കുവാന്‍ പറ്റുമോ? ശോധനയില്ലാത്തതുമൂലം എന്റെ കുഞ്ഞിന് വല്ല കുഴപ്പവുമുണ്ടാകുമോ? അന്‍ജല, ചെറുവണ്ണൂര്‍ സാധാരണയായി മുലപ്പാല്‍ മാത്രം കുടിക്കുന്ന കുഞ്ഞുങ്ങളില്‍ മലബന്ധം സാധാരണയല്ല. എന്നാല്‍ പാല്‍പ്പൊടി, പശുവിന്‍പാല്‍ എന്നിവ നല്‍കുന്നവരില്‍ മലബന്ധം സാധാരണയാണ്. പ്രസവിച്ച് കുറച്ചുദിവസത്തേക്ക് മലശോധന ഇല്ലായിരുന്നു എന്നു കത്തില്‍ എഴുതിയിരിക്കുന്നതുകൊണ്ട് കുട്ടികളുടെ സര്‍ജനെ കാണിച്ച് ഹിര്‍ഷ്‌സ്പ്രങ്ങ്‌സ് ഡിസീസ് എന്ന, വന്‍കുടലിന്റെ അസുഖം ഉണ്ടോ എന്നു നോക്കുന്നത് നന്നായിരിക്കും. കുഞ്ഞിന് ചിരിക്കാനും കഴുത്തുറയ്ക്കാനും താമസമുണ്ടെങ്കില്‍ തൈറോയ്ഡ് ഹോര്‍മോണിന്റെ കുറവുണ്ടോ എന്നും പരിശോധിപ്പിക്കണം. മലം പോകുന്നില്ലെങ്കിലും വയറുപെരുക്കം, ഛര്‍ദി എന്നിവ ഇല്ലെങ്കില്‍ കുറുക്കും പഴച്ചാറും നല്‍കുന്നതില്‍ കുഴപ്പമില്ല. ദിവസം മൂന്നു പ്രാവശ്യം മുതല്‍ ആഴ്ചയില്‍ 3 പ്രാവശ്യം വരെ മലം പോകുന്നത് നോര്‍മല്‍ ആകാനും സാധ്യതയുണ്ട്. നാവിലെ തൊലി പോകുന്നു ഞങ്ങളുടെ മകന് നാലര വയസ്സായി. രണ്ടു വയസ്സുമുതല്‍ അവന്റെ നാവിന്റെ മുകളിലെ 'കോട്ടിങ്' ഇടയ്ക്കിടെ അടര്‍ന്നുപോയി ഒരു വെള്ളനിറം പരക്കാറുണ്ട്. ഡോക്ടറുടെ നിര്‍ദേശപ്രകാരം റിബോഫ്ലാവിന്‍ കൊടുക്കാറുണ്ട്. അസുഖം മാറിയാല്‍ കുറേശ്ശെ ഭക്ഷണം കഴിച്ചുതുടങ്ങും. പിന്നീട് വല്ല പനിയോ മറ്റോ വന്ന് മരുന്ന് കൊടുക്കേണ്ടിവന്നാല്‍ വീണ്ടും നാവില്‍ അസുഖം വരും. നാവില്‍ തൊലി അടര്‍ന്നുപോയി വെള്ളനിറം വന്നാല്‍ കുട്ടി തീരെ ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കാറില്ല. 'ബി' കോംപ്ലക്‌സിന്റെ കുറവാണെന്നും പച്ചക്കറിയും പഴങ്ങളും കഴിച്ച് അതിന്റെ കുറവ് നികത്തിയാല്‍ അസുഖം മാറുമെന്നും മറ്റൊരു ഡോക്ടര്‍ പറഞ്ഞു. 13 കിലോ തൂക്കമേ കുഞ്ഞിനുള്ളൂ. രാജന്‍, പാലക്കാട് കുട്ടിയുടെ നാവില്‍ തൊലി പോയി ഭൂപടം പോലെ വെളുപ്പുവരുന്നതിന് ഭൂപടനാവ് എന്നുപറയുന്നു. റിബോഫ്ലാവിന്‍ എന്ന ബി-കോംപ്ലക്‌സ് ഘടകത്തിന്റെ കുറവുകൊണ്ട് വായില്‍ പൊട്ടലുണ്ടാകാം. എന്നാല്‍ ഭൂപടനാവ് വരുന്ന പല ആളുകളിലും ഈ കുറവ് കാണുന്നില്ല. ഇലക്കറികളും പഴവര്‍ഗങ്ങളും ധാരാളം കഴിക്കുന്നതു നല്ലതാണ്. കുട്ടിക്ക് വിരയ്ക്കു മരുന്നുനല്‍കണം. ബി-കോംപ്ലക്‌സ് അടങ്ങിയ ടോണിക്കോ ഗുളികയോ നല്‍കുകയും ചെയ്യാം. ഇതു ക്രമേണ മാറിക്കൊള്ളും. ഇത് കുടലില്‍ പുണ്ണിന്റെ ലക്ഷണമാണെന്നു തോന്നുന്നില്ല. കുട്ടിക്ക് നാലര വയസ്സില്‍ 17 കിലോഗ്രാം ഭാരമാണ് അഭികാമ്യം. ഇടയ്ക്കിടെ പനി വരുന്നതുകൊണ്ട് രക്തവും മൂത്രവും പരിശോധിക്കുക. മാന്‍േറാക്‌സ് ടെസ്റ്റ് നടത്തുക. ഡൗണ്‍ സിന്‍ഡ്രോം ഡൗണ്‍ സിന്‍ഡ്രോം അസുഖത്തെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നു. എന്റെ ചേച്ചിയുടെ കുഞ്ഞിന് ഒരു വയസ്സ് കഴിഞ്ഞു. ജനിച്ചപ്പോള്‍ത്തന്നെ മഞ്ഞനിറമായിരുന്നു. ക്രോമസോം ടെസ്റ്റ് നടത്തിയപ്പോള്‍ ഡൗണ്‍സിന്‍ഡ്രോം ആണെന്ന് അറിഞ്ഞു. ഷീബ, പള്ളിപ്പടി ഡൗണ്‍സിന്‍ഡ്രോം എന്ന അസുഖമുണ്ടാവുന്നത് 21ാമത്തെ ക്രോമസോം ജോഡിയില്‍ ഒന്ന് അധികമായി കാണുന്നതുകൊണ്ടാണ്. ഇതിന് ട്രൈസോമി 21 എന്നും മംഗോളിസം എന്നും പറയുന്നു. ഏകദേശം ആയിരത്തിന് ഒന്ന് എന്ന തോതില്‍ ഈ അസുഖം കാണാം. ഇത്തരം കുഞ്ഞുങ്ങള്‍ക്ക് ഹൃദയം, കുടല്‍ തുടങ്ങിയവയുടെ അസുഖവും ബുദ്ധിമാന്ദ്യവും വളര്‍ച്ചക്കുറവും കാണാം. ജാതിമത ഭേദമെന്യെ ഡൗണ്‍സിന്‍ഡ്രോം ഉള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും ഒരേ ഛായയാണ്. ചപ്പിയ മൂക്കും താഴ്ന്ന ചെവികളും ഒക്കെ അവയില്‍ ചിലതാണ്. സാധാരണയായി അമ്മയുടെ പ്രായം ഗര്‍ഭസമയത്ത് 35നു മുകളിലാകുമ്പോള്‍ ഈ അസുഖത്തിന് സാധ്യതയേറുന്നു. കഴിവതും ഈ പ്രായത്തിനുശേഷം ഗര്‍ഭധാരണം ഒഴിവാക്കുന്നതാണ് നല്ലത്. എന്നാല്‍ അപൂര്‍വം അമ്മയച്ഛന്മാരില്‍ 21 ാമത്തെ ക്രോമസോമില്‍ ടാന്‍സ്ലൊക്കേഷന്‍ എന്ന പ്രത്യേകതയുള്ളതുകൊണ്ട് കുഞ്ഞുങ്ങളില്‍ ഈ അസുഖം ഉണ്ടാകാം. കൂടെക്കൂടെ പനിയും ചളിയും ചോരയുമായി വയറിളക്കവും വരുന്നതുകൊണ്ട്, നാടവിര, അമീബിയ, ക്ഷയം തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടോയെന്നു പരിശോധിപ്പിക്കണം. ഈ അസുഖമുള്ള കുട്ടികള്‍ പൊതുവെ ശാന്തരും സന്തോഷമുള്ളവരുമാണ്. മന്ദബുദ്ധികള്‍ക്കായുള്ള വിശേഷാല്‍ വിദ്യാലയങ്ങളില്‍ ആറു വയസ്സിനുശേഷം ചേര്‍ത്തു പഠിപ്പിച്ചാല്‍ നന്നായിരിക്കും. മറ്റു സാധാരണ കുഞ്ഞുങ്ങളുമായി അവരെ ഇടപഴകാനും കളിക്കാനും അനുവദിക്കുന്നതും നന്ന്. ഒരു അസാധാരണ കുഞ്ഞായല്ല, അനേകം പ്രത്യേകതകളുള്ള ഒരു കുട്ടി (്‌ളരശമഹ രവശഹറ) ആയി ആ കുഞ്ഞിനെ കാണുകയും സന്തോഷിപ്പിക്കുകയും ചെയ്യാന്‍ ശ്രമിക്കുക. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനക്കുറവ് മൂന്നു വര്‍ഷം മുമ്പ് എന്റെ ആദ്യത്തെ പ്രസവത്തില്‍ ഒരു ആണ്‍കുഞ്ഞിന് (3.200 കി.ഗ്രാം) ജന്മം നല്‍കി. പ്രസവിച്ച സമയത്ത് കുട്ടി കരഞ്ഞെങ്കിലും മൂന്നാം നാളിലേ മഷി ഇളകിപോയുള്ളൂ. അവന്‍തന്നെ ചെരിഞ്ഞ് കിടക്കുകയും മലം പോകുമ്പോള്‍ ഭയങ്കര കരച്ചിലുമായതുകൊണ്ട് പല ഡോക്ടര്‍മാരെ കാണിച്ചെങ്കിലും അവര്‍ക്കൊന്നും അസുഖം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒരു ഡോക്ടറുടെ അഭിപ്രായത്തില്‍ ടി3, ടി4, ടി.എസ്.എച്ച് ടെസ്റ്റ് നടത്തുകയും കാല്‍മുട്ടിന്റെ എക്‌സ്‌റേ എടുക്കുകയും ചെയ്തു. തൈറോയിഡ് ഗ്രന്ഥി ഇല്ലെന്ന നിഗമനത്തില്‍ എത്തുകയും തൈറോക്‌സ്50 ഒരു കൊല്ലം നല്‍കി. പിന്നീട് തൈറോക്‌സ്75 ഇതുവരെ നല്‍കിപ്പോരുകയും ചെയ്തു. പിന്നീട് ഒരു തവണകൂടി ടെസ്റ്റ് നടത്തി. പിന്നെ ഗുളിക കൂട്ടുകയോ കുറയ്ക്കുകയോ ചെയ്തിട്ടില്ല. ആറാം മാസത്തിലാണ് അവന്റെ കഴുത്ത് ഉറച്ചത്. ഇപ്പോള്‍ എല്ലാ കുട്ടികളേയും പോലെ കുറെയൊക്കെ ഓടുകയും കളിക്കുകയും ചെയ്യുന്നുണ്ട്. വയറ് അല്‍പം കൂടുതലാണ്. അത്ര കുറവല്ലാത്ത രീതിയില്‍ സംസാരിക്കുന്നുണ്ട്. നല്ലതുപോലെ രണ്ടു നേരം മലം പോകുന്നുണ്ട്. ഈ പ്രായത്തില്‍ ഒരു കുട്ടി കഴിക്കുന്നതിന്റെ കാല്‍ഭാഗം പോലും ഭക്ഷണം കഴിക്കാതെതന്നെ 13 കിലോഗ്രാം തൂക്കമുണ്ട്. ഭക്ഷണം കഴിക്കാത്തത് എന്തുകൊണ്ടാണ്? ഇങ്ങിനെയുള്ള കുട്ടികള്‍ക്ക് ബുദ്ധിമാന്ദ്യം സംഭവിക്കുമോ? മകന് ഒരു ശരാശരി കുട്ടിയാകാന്‍ സാധിക്കുമോ? ഈ അസുഖമുള്ള കുട്ടിയെ സാധാരണ സ്‌കൂളില്‍ ചേര്‍ക്കാന്‍ പറ്റില്ലേ? M, മലപ്പുറം ഹൈപ്പോതൈറോയ്ഡിസം അഥവാ ക്രെട്ടിനിസം എന്ന അസുഖമാണ് കുഞ്ഞിന് എന്നാണ് മനസ്സിലാകുന്നത്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനക്കുറവുമൂലം തൈറോക്‌സിന്‍ എന്ന ഹോര്‍മോണ്‍ ശരീരത്തില്‍ കുറയുന്നതുകൊണ്ട് മലബന്ധം, വളര്‍ച്ചക്കുറവ്, ബുദ്ധിമാന്ദ്യം, തണുപ്പ് സഹിയ്ക്കുവാനുള്ള കഴിവുകുറവ്, എല്ലിന് വളര്‍ച്ച കുറവ് എന്നിവ സംഭവിക്കാം. എല്ലിന്റെ വളര്‍ച്ച നോക്കുവാനാണ് കാല്‍മുട്ടിന്റെ എക്‌സ്‌റേ എടുത്തത്. എന്നാല്‍ ഈ ലക്ഷണങ്ങള്‍ പലരിലും വ്യത്യസ്തമായിരിക്കും. നേരത്തെ ചികിത്സ തുടങ്ങിയാല്‍ വളര്‍ച്ചക്കുറവ്, ബുദ്ധിമാന്ദ്യം എന്നിവ വളരെ നേരിയ തോതിലേ ഉണ്ടാകൂ. ആജീവനാന്തം തൈറോക്‌സിന്‍ ഗുളിക കഴിക്കേണ്ടിവരും. കുഞ്ഞിന് മലം നന്നായി പോകുന്നതുകൊണ്ട് ശരീരവളര്‍ച്ചയും പൊക്കവും ബുദ്ധിവികാസവും ഉള്ളതുകൊണ്ടും മരുന്നിന്റെ ഡോസ് ഏകദേശം ശരിയാണെന്ന് ഊഹിക്കാം. രക്തപരിശോധനയില്‍ ടി.എസ്.എച്ചിന്റെ അളവു കൂടിയിരുന്നാല്‍ ഡോസ് കൂട്ടേണ്ടതായി വരാം. മൂന്നു വയസ്സുള്ള കുഞ്ഞിന് 14 കിലോഗ്രാം തൂക്കമാണ് അഭികാമ്യം. കത്തില്‍ എഴുതിയിരിക്കുന്ന വിവരം അനുസരിച്ചും കുഞ്ഞിനെ സാധാരണ സ്‌കൂളില്‍ പഠിയ്ക്കാന്‍ വിടാന്‍ സാധിക്കുമെന്നു തോന്നുന്നു. വളരുമ്പോള്‍ കുഞ്ഞിന്റെ പ്രായത്തിനും തൂക്കത്തിനും അനുസരിച്ച് മരുന്നിന്റെ ഡോസ് അല്‍പം കൂട്ടേണ്ടിവരാം. തൈറോക്‌സിന്‍ ഗുളിക നല്‍കുന്നതല്ലാതെ മറ്റു പ്രതിവിധികള്‍ ഒന്നും കണ്ടുപിടിച്ചിട്ടില്ല. അമിതമായ ദാഹം ഏഴു വയസ്സുള്ള ആണ്‍കുട്ടിക്ക് ഒരു വര്‍ഷത്തിലധികമായി അമിതമായ ദാഹം അനുഭവപ്പെടുന്നു. ഭക്ഷണം വളരെ കുറവാണ്. ശരീരം മെലിഞ്ഞിട്ടാണ്. തൂക്കം കുറവാണ്. അഞ്ചു തവണ രണ്ട് ഗ്ലാസ് വെള്ളം വീതം കുടിക്കും. മഴക്കാലത്തും ഇതുതന്നെയാണ് അവസ്ഥ. വെള്ളത്തിനോട് അമിതമായ ആര്‍ത്തിയാണ്. വെള്ളം കുടിക്കുന്നതനുസരിച്ച് മൂത്രം ഒഴിക്കുന്നുണ്ട്. ഒരു വര്‍ഷം മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സിച്ചിരുന്നു. പല ടെസ്റ്റുകളും നടത്തി പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ മൂത്രത്തിലും രക്തത്തിലും കാണുന്നില്ല. 'ഡയബറ്റിസ് ഇന്‍സിപ്പിഡസ്' എന്ന രോഗമാണ് എന്നു സംശയിക്കുന്നു. ഈ രോഗത്തിന് ഇനി എന്തെങ്കിലും ചികിത്സയുണ്ടെങ്കില്‍ അറിയിക്കണം. Mr.J , കാളികാവ് കുട്ടിയുടെ രോഗലക്ഷണങ്ങള്‍ ഡയബെറ്റിസ് ഇന്‍ഡിപ്പിഡസ് എന്ന രോഗത്തിന്‍േറതു തന്നെയാണ് ഇത്. ആന്‍റി ഡൈയൂററ്റിഖോര്‍മോണിന്റെ കുറവുമൂലമാകാം. മൂത്രം അമിതമായി പോകുന്നത് ഈ ഹോര്‍മോണ്‍ തടയും. ഇതിന്റെ അഭാവത്തില്‍ അമിതമായി മൂത്രം പോകുകയും അതിനനുസരിച്ച് വെള്ളം കുടിക്കേണ്ടിയും വരും. ഇതിന് ഒരു സ്‌പ്രേ ഉപയോഗിച്ചു നോക്കാവുന്നതാണ്. ഒരു എന്‍ഡോക്രെനോളജിസ്റ്റിന്‍ കാണിക്കുന്നതു നന്നായിരിക്കും. അഡ്രീനല്‍ ഹൈപ്പര്‍പ്ലാസിയ എന്റെ ഒന്‍പതു വയസ്സായ മകള്‍ക്ക് കണ്‍ജനിറ്റല്‍ അഡ്രീനല്‍ ഹൈപ്പര്‍ പ്ലാസിയ സാള്‍ട്ട് ലൂസിങ്ങ് ടൈപ്പ് എന്ന അസുഖമുണ്ട്. ഇപ്പോള്‍ ഹൈഡ്രോകോര്‍ട്ടിസോണ്‍ (20 മി.ഗ്രാം.) ഫ്ലൂഡ്രോ കോര്‍ട്ടിസോണ്‍ (0.1 മി.ഗ്രാം.) എന്നീ ഗുളികകള്‍ കൊടുക്കുന്നു. ഈ രോഗത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താത്പര്യമുണ്ട്. ഗുളികകള്‍ കിട്ടാന്‍ ചിലപ്പോള്‍ വിഷമം ഉണ്ടാവുന്നു. ഈ 'ഗുളികകള്‍' ലഭിക്കുന്ന സ്ഥലം കേരളത്തില്‍ ഉണ്ടോ? M , കണ്ണൂര്‍. കണ്‍ജനിറ്റല്‍ അഡ്രീനല്‍ ഹൈപ്പര്‍പ്ലാസിയ അപൂര്‍വമായ ഒരു രോഗമാണ്. ജന്മനാ അഡ്‌റിനല്‍ ഗ്രന്ഥിയില്‍ ചില എന്‍സൈമുകളുടെ കുറവുമൂലം ഗ്ലൂക്കോ കോര്‍ട്ടിക്കോയ്ഡ്, മിനറലോ കോര്‍ട്ടിക്കോയ്ഡ് തുടങ്ങിയ ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കുവാന്‍ സാധിക്കുന്നില്ല. അതുകൊണ്ട് ശരീരത്തില്‍ ഉപ്പിന്റെ അംശം നിലനിര്‍ത്താന്‍ കഴിയാതെവരികയും ഛര്‍ദ്ദി, ക്ഷീണം എന്നിവ ഉണ്ടാകുകയും ചെയ്യുന്നു. ഇതിന് കുട്ടിയ്ക്ക് ഇപ്പോള്‍ നല്‍കുന്ന മരുന്നുകളും കൃത്യമായി നല്‍കണം. വെല്ലൂരില്‍ ഈ മരുന്ന് സുലഭമായി ലഭിക്കും. തിരുവനന്തപുരത്തും എറണാകുളത്തും ലഭ്യമാണ്. ഏതെങ്കിലും മരുന്നു സ്റ്റോക്കിസ്റ്റിന്‍ ഏര്‍പ്പാടാക്കിയാല്‍ മരുന്ന് വരുത്തിത്തരും. മേല്‍പറഞ്ഞ ഹോര്‍മോണുകള്‍ ഉണ്ടാക്കുവാന്‍ സാധ്യമല്ലാത്തതിനാല്‍ അഡ്‌റിനല്‍ ഗ്രന്ഥി പുരുഷ ഹോര്‍മോണായ ആന്‍ഡ്രോജന്‍ കൂടുതല്‍ ഉണ്ടാക്കും. അതിനാല്‍ ഈ അസുഖമുള്ള പെണ്‍കുട്ടിക്ക് ജനനേന്ദ്രിയത്തിലും വ്യതിയാനങ്ങള്‍ വരാം. ഇതിന് ഓപ്പറേഷന്‍ വേണ്ടിവന്നേക്കാം. ഒരേ കുടുംബത്തില്‍ നിന്നും വിവാഹം കഴിക്കുന്നവരുടെ കുഞ്ഞുങ്ങളില്‍ ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. ഇടതുവശം ചെറുത് എന്റെ മകള്‍ക്ക് ഒന്‍പതു വയസ്സ് പ്രായമുണ്ട്. മലദ്വാരം തീരെ ചെറുതും മൂത്രദ്വാരത്തോട് തൊട്ടടുത്തായിരുന്നതുകൊണ്ടും എട്ടു മാസം പ്രായമായപ്പോള്‍ ഓപ്പറേഷന്‍ നടത്തി. മോളുടെ ഇടതുവശത്തിന് വലതുഭാഗത്തേക്കാള്‍ വലിപ്പം കുറവാണ്. ഇടതുവശത്തെ തോള്‍ഭാഗം കഴുത്തിനോട് അല്‍പം കേറിയാണ് ഇരിക്കുന്നത്. ഇതുമൂലം വലതുവശത്തേക്ക് സാധാരണ രീതിയില്‍ തല തിരിച്ച് നോക്കാന്‍ സാധിക്കുന്നില്ല. കൈപ്പലകകള്‍ രണ്ടിന്റെയും നടുക്കായി നെല്ലിക്കയോളം വലിപ്പമുള്ള ചെറിയ എല്ല് മുഴപോലെ പുറത്തേയ്ക്ക് ഉന്തിനില്‍പുണ്ട്. മോള്‍ ഉണ്ടായപ്പോള്‍ തൂക്കം തീരെ കുറവായിരുന്നു. അവള്‍ ഉണ്ടാകുന്നതിനു മുമ്പ് ഒരു അബോര്‍ഷന്‍ നടത്തിയിരുന്നു. അതിന്റെ കുഴപ്പമാണോ? ഭാവിയില്‍ അവളുടെ ദാമ്പത്യജീവിതത്തിന് പ്രശ്‌നമുണ്ടാകുമോ? മിസ്സി മൂലമറ്റം കുട്ടിക്ക് ജന്മനാ ചില പ്രത്യേകതകള്‍ വന്നതുകൊണ്ട് ഇത്തരം വ്യതിയാനങ്ങള്‍ കാണുന്നത് എക്ടോപിക് ആനസ് ചെറുതും സ്ഥാനം തെറ്റിയതും ആയിരിക്കും. ഇത് ഓപ്പറേഷന്‍ ചെയ്തതിനുശേഷം മലം പോകുവാന്‍ പ്രയാസം ഇല്ലാത്തതുകൊണ്ട് പേടിക്കാനില്ല. ശരീരത്തിന്റെ ഇടതുവശം വലതുവശത്തെ അപേക്ഷിച്ച് ചെറുതായി ഇരിക്കുന്നതിന് ഹെമി അട്രോഫി എന്നു പറയും. ഗര്‍ഭാവസ്ഥയില്‍ രക്തയോട്ടത്തിനു കുറവു വന്നതാകാം കാരണം. ഇടതുവശത്തെ തോള്‍ ഉയര്‍ന്നിരിക്കുന്നതിന് ക്ലിപ്പല്‍ ഫീല്‍ അനോമലി എന്നു പറയുന്നു. ഇതിനും നട്ടെല്ലിന്റെ വ്യതിയാനത്തിനും ഓപ്പറേഷന്‍ ലഭ്യമാണെങ്കിലും മിക്കവാറും അത് വേണ്ടിവരികയില്ല. ഈ കുഞ്ഞിനെ ഗര്‍ഭമുള്ളപ്പോള്‍ അബോര്‍ഷനുവേണ്ടി മരുന്നു കഴിക്കുകയോ അബോര്‍ഷന്‍ നടത്താന്‍ ഒരുമ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കുഞ്ഞിന് വൈകല്യങ്ങള്‍ വരികയുള്ളു. ഇപ്പോഴുള്ള വ്യതിയാനങ്ങള്‍ മറ്റ് എന്തെങ്കിലും കാരണംകൊണ്ട് വന്നതാകാം. കുട്ടിക്ക് ഭാവിയില്‍ ദാമ്പത്യബന്ധത്തിന് കുഴപ്പം വരുമെന്നു തോന്നുന്നില്ല. പ്രതികരണം കുറവ് എന്റെ മകന് ഇപ്പോള്‍ ഒന്‍പതു മാസം കഴിഞ്ഞു. തൂക്കം 8.5 കി.ഗ്രാം. ഇതുവരേയും കഴുത്ത് ഉറച്ചിട്ടില്ല. കമിഴ്ന്ന് കിടക്കാനും ഇരിക്കുവാനും പറ്റുന്നില്ല. ആദ്യത്തെ കുട്ടിയാണ്. ഭാര്യയെ ഏഴാം മാസവും ഒമ്പതാം മാസവും സ്‌കാന്‍ ചെയ്തിരുന്നു. ഒമ്പതാം മാസത്തെ സ്‌കാനിങ്ങില്‍ കുട്ടിയുടെ തലയില്‍ നീരുണ്ടെന്ന് കണ്ടു. വേദന വന്ന രണ്ടാം ദിവസമാണ് പ്രസവിച്ചത്. സിസേറിയന്‍ ആയിരുന്നു. പ്രസവസമയത്ത് ചെറുതായി കരഞ്ഞിരുന്നു. ഒരാഴ്ച കിടത്തി ചികിത്സിച്ചു. ചെറുതായി ശ്വാസംമുട്ടലും ചെറിയ മഞ്ഞനിറവും ഉണ്ടായിരുന്നു. കുട്ടി ഇപ്പോള്‍ മുലവലിച്ചു കുടിക്കും. അമ്മയെ കണ്ടാല്‍ ചിരിക്കുകയോ തിരിച്ചറിയുകയോ ചെയ്യുന്നില്ല. ശബ്ദം കേട്ടാല്‍ തിരിഞ്ഞു നോക്കാതെ ചിലപ്പോള്‍ ചിരിക്കും. കുറച്ച് ആഴ്ചകള്‍ മുമ്പ് ഇടക്കിടെ ശ്വാസംമുട്ടലും ഒന്നിച്ച് നീലനിറം വരാറുമുണ്ടായിരുന്നു. ഇത് അപസ്മാരത്തിന്റെ ലക്ഷണമാണോ? കുട്ടിയുടെ തലയിലുള്ള നീര് ആദ്യത്തേതിലും കൂടിയിട്ടൊന്നുമില്ലെന്നാണ് ചികിത്സിക്കുന്ന ഡോക്ടര്‍ പറഞ്ഞത്. ഓപ്പറേഷന്‍ ചെയ്ത് നീര് നീക്കം ചെയ്താല്‍ കുട്ടിക്ക് എന്തെങ്കിലും മാറ്റം ഉണ്ടാകുമോ? കുട്ടിയുടെ ബുദ്ധിവികാസത്തിന് മറ്റുള്ളവരുടെ പെരുമാറ്റത്തിലൂടെ മാറ്റം സാധ്യമാണോ? Mr. P, കണ്ണൂര്‍. കുട്ടിക്ക് തലച്ചോറിന് ജന്മനാ ചില പ്രത്യേകതകള്‍ ഉള്ളതായിട്ടാണ് റിപ്പോര്‍ട്ടില്‍ നിന്നും മനസ്സിലാകുന്നത്. ഒരു ന്യൂറോസര്‍ജനെ കാണിച്ച് ഓപ്പറേഷന്റെ കാര്യം തീരുമാനിക്കണം. കുഞ്ഞിന് വളര്‍ച്ചയും ബുദ്ധിവികാസവും കുറവാണ്. ശ്വാസംമുട്ടലും നീലനിറവും കൂടെക്കൂടെ വരുന്നതുകൊണ്ട് ഇഇജി ടെസ്റ്റു നടത്തി അപസ്മാരത്തിന്റെ ലക്ഷണമുണ്ടോ എന്നു നോക്കുന്നതു നന്നായിരിക്കും. ഹൃദയപരിശോധനയില്‍ കുഴപ്പം ഇല്ല. കുഞ്ഞിന്റെ തലച്ചോറിനു പ്രത്യേകത വന്നതിന് പ്രത്യേകിച്ച് കാരണം ഒന്നും കാണുന്നില്ല. എന്നാല്‍ ഗര്‍ഭസമയത്ത് എടുത്ത സ്‌കാനിംഗില്‍ ഗര്‍ഭപാത്രത്തില്‍ അമ്‌നിയോട്ടിക് ദ്രവം കൂടുതലായിരുന്നു എന്നു കാണുന്നു. ഇങ്ങനെയുള്ളവരുടെ കുഞ്ഞുങ്ങള്‍ക്ക് തലച്ചോറിനു പ്രത്യേകതയോ തകരാറോ കാണാറുണ്ട്. അടുത്ത കുഞ്ഞിന് ന്യൂറല്‍ ട്യൂബ് ഡിഫക്ട് എന്ന വൈകല്യം ബാധിക്കാതിരിക്കാന്‍ ഗര്‍ഭത്തിനു മുമ്പും പിമ്പും ഫോളിക് ആസിഡ് എന്ന വിറ്റാമിന്‍ ഗുളിക ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കഴിക്കാവുന്നതാണ്. അള്‍ട്രാസൗണ്ട് സ്‌കാനിങ് നടത്തി നീര് കൂടുതലാണോ എന്ന് പരിശോധിപ്പിക്കുന്നതും നന്നായിരിക്കും. തലച്ചോറിന്റെ വൈകല്യങ്ങള്‍ ഉള്ളപ്പോള്‍ നീര് കൂടുതലായിരിക്കും. അതുപോലെ അല്‍ഫാ ഫീറ്റോ പ്രോട്ടീന്‍ എന്നൊരു ഘടകവും കൂടുതലായിരിക്കും. വൃക്കത്തകരാറുള്ള കുഞ്ഞുങ്ങളുടെ ഗര്‍ഭത്തില്‍ ദ്രവം കുറവായിരിക്കും. കുഞ്ഞിന് ഫിസിയാട്രിസ്റ്റിന്റെ നിര്‍ദ്ദേശപ്രകാരം വ്യായാമചികിത്സ നടത്തണം. ബ്രെയിന്‍ ഫീവര്‍ എന്റെ എട്ടുമാസം പ്രായമുള്ള മകള്‍ക്ക് ബ്രെയിന്‍ ഫീവറിനെതിരായി ആറുമാസത്തിനുള്ളില്‍ മൂന്നു ഡോസ് ഇന്‍ജക്ഷന്‍ എടുത്തിട്ടുണ്ട്. ഇനി 15 ാം മാസത്തില്‍ ഒരു ബൂസ്റ്റര്‍ ഡോസ് കൂടി എടുക്കേണ്ടതുണ്ടോ? ഇത് എല്ലായിടത്തും പ്രചാരത്തിലായിട്ടുണ്ടോ? ഈ വാക്‌സിനേഷന്‍കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണ്? ബ്രെയിന്‍ ഫീവര്‍ എന്താണ് കെ, കല്ലൂര്‍. മെനിഞ്ചൈറ്റിസ് എന്ന ബ്രെയിന്‍ ഫീവര്‍ വരുത്തുന്നതില്‍ പ്രധാനപ്പെട്ട ഒരു രോഗാണുവാണ് ബാക്ടീരിയ. ഈ രോഗാണുക്കള്‍ ന്യൂമോണിയ, ചെവിപഴുപ്പ് എന്നീ രോഗങ്ങളും വരുത്തുന്നു. ആറുമാസം പ്രായത്തിനു മുമ്പ് മൂന്നു കുത്തിവയ്പുകള്‍ എടുത്തവര്‍ക്ക് ഒന്നര വയസ്സില്‍ ഒരു ബൂസ്റ്റര്‍ ടോസുകൂടി ആവശ്യമുണ്ട്. ആറുമാസത്തിനു ശേഷം രണ്ടു ഡോസുകളും ഒന്നരവയസ്സില്‍ ഒരു ബൂസ്റ്റുമാണ് നല്‍കുന്നത്. ഒരു വയസ്സിനുശേഷം രണ്ടു ഡോസ് മതിയാകും. ഒന്നര വയസ്സു കഴിഞ്ഞ കുട്ടികള്‍ക്ക് ഒരു ഡോസ് മാത്രം മതിയാകും. ഈ വാക്‌സിന്‍ പ്രായം കുറഞ്ഞു കുഞ്ഞുങ്ങളില്‍ ഉയര്‍ത്തുന്ന പ്രതിരോധശക്തി കുറവായതുകൊണ്ടാണ് കൂടുതല്‍ ഡോസുകള്‍ ആവശ്യമായി വരുന്നത്. എന്നാല്‍ ഈ രോഗം കൂടുതലായി കാണുന്നത് വളരെ പ്രായം കുറഞ്ഞ കുഞ്ഞുങ്ങളില്‍ ആണ്. ഈ രോഗാണു മാരകമായ ഒന്നാണ്. അതുകൊണ്ട് അല്‍പം വില കൂടുതലാണെങ്കിലും ഇതു നല്‍കുന്നത് അഭികാമ്യമാണ്. ഇതിന് പ്രത്യേകം പാര്‍ശ്വഫലങ്ങള്‍ ഒന്നും ഇല്ല. നെഫ്രൈറ്റീസ് സിന്‍ഡ്രോം എന്റെ രണ്ടുവയസ്സുള്ള മകന് നെഫ്രൈറ്റീസ് സിന്‍ഡ്രോം ആണ്. മൂന്നുമാസമായി മരുന്നുകുടിക്കുന്നു. ഒരുമാസം തുടര്‍ച്ചയായി കൊടുത്തു. പിന്നെ ഒന്നരാടം ആക്കി. പനി തുടങ്ങിയ അസുഖങ്ങള്‍ വന്നു. പിന്നെ മൂത്രത്തില്‍ ആല്‍ബുമിന്‍ വന്നു. ഇത് വലി, കണ്ണൂര്‍ രണ്ടുവയസ്സുള്ള കുട്ടിക്ക് മൂത്രത്തില്‍ ആല്‍ബുമിന്‍ ഉണ്ടെന്നും ഓംനാകോര്‍ട്ടില്‍ എന്ന മരുന്ന് കഴിക്കുന്നു എന്നും എഴുതിയിരിക്കുന്നതില്‍നിന്നും കുട്ടിക്ക് നെഫ്രോട്ടിക് സിന്‍ഡ്രോം എന്ന കിഡ്‌നിയുടെ അസുഖമാണെന്നാണു മനസ്സിലാകുന്നത്. ഇതിന് വളരെ ക്ഷമയോടുകൂടി വളരെനാള്‍ മരുന്ന് നല്‍കേണ്ടതായി വന്നേക്കാം. എന്നാല്‍ സാധാരണയായി കാലക്രമേണ ഇതു മാറിക്കിട്ടും. പനിയും ചുമയുമൊക്കെ വരുമ്പോള്‍ മൂത്രത്തില്‍ ആല്‍ബുമിന്‍ തിരികെവരുന്നതും സാധാരണയാണ്. ഉപ്പും കൊഴുപ്പും കുറച്ചുള്ള ആഹാരമാണ് കുട്ടിക്ക് നല്‍കേണ്ടത്. റുമാറ്റിക് ഫീവര്‍ ഏഴു വയസ്സുള്ള മകനുവേണ്ടിയാണ് ഈ കത്തെഴുതുന്നത്. അവന് ഒരു വര്‍ഷം മുന്‍പ് പനിയുണ്ടായപ്പോള്‍ അടുത്ത് ഒരു ആശുപത്രിയില്‍ കൊണ്ടുപോയി. 'റുമാറ്റിക് ഫീവര്‍' എന്ന് പറഞ്ഞതിന്‍പ്രകാരം കോട്ടയത്ത് മെഡിക്കല്‍ കോളേജില്‍ കാണിച്ചു. കുഴപ്പം ഒന്നുമില്ല. മരുന്ന് ഒന്നും തന്നില്ല. ഇനി ഉണ്ടാകുകയാണെങ്കില്‍ കൊണ്ടുവരാന്‍ പറഞ്ഞു. മെലിഞ്ഞ ശരീരപ്രകൃതിയാണെങ്കിലും ആരോഗ്യത്തിന് കുഴപ്പമില്ല. സ്‌കൂളിലെ സ്‌പോര്‍ട്‌സിന് ഉപജില്ലാതലത്തിലും ഓടി. കൂടെക്കൂടെ പനിയുണ്ടാകാറുണ്ട്. തല നന്നായിട്ട് വിയര്‍ക്കുകയും ചെയ്യുന്നുണ്ട്. ഉറക്കത്തില്‍ പല്ല് കടിക്കുകയും ഞെട്ടുകയും ചെയ്യുന്നുണ്ട്. പരിശോധനയുടെ ഫലവും ഇതോടൊപ്പം അയയ്ക്കുന്നു. രാ, ഇടുക്കി, കട്ടപ്പന കുട്ടിയുടെ രോഗവിവരവും റിപ്പോര്‍ട്ടുകളും വായിച്ചു. കുട്ടിക്ക് ഒരു വര്‍ഷം മുമ്പ് പനി വന്നപ്പോള്‍ സന്ധിവീക്കം ഉണ്ടായിരുന്നോ എത്ര സന്ധികളില്‍ നീര് ഉണ്ടായിരുന്നു എന്നു വ്യക്തമല്ല. അടഛ ടെസ്റ്റ് പോസിറ്റീവ് ആയതുകൊണ്ടാണ് റുമാറ്റിക് ഫീവര്‍ ആകാന്‍ സാധ്യതയുണ്ടെന്നു പറഞ്ഞത്. എന്നാല്‍ രണ്ടു പ്രാവശ്യം നോക്കിയപ്പോഴും ഇ.എസ്.ആര്‍ ടെസ്റ്റ് 30 ന് താഴെയായതുകൊണ്ടാകാം പ്രത്യേക ചികിത്സ നല്‍കാതിരുന്നത്. ഇതുപോലെ എല്ലാ ടെസ്റ്റുകളും പോസിറ്റീവാകാത്തവരില്‍ പിന്നീട് പനിയോ സന്ധിവീക്കമോ വരുന്നോ എന്ന് നോക്കി രണ്ടാം പ്രാവശ്യവും വന്നാല്‍ മാത്രം ചികിത്സ നല്‍കാറുണ്ട്. കുട്ടിക്ക് ഒരു വര്‍ഷമായിട്ടും ഇതുപോലെയുള്ള രോഗലക്ഷണങ്ങള്‍ കാണാത്തതുകൊണ്ട് പേടിക്കാനില്ല. ഇടയ്ക്ക് ഹൃദയത്തിന് തകരാറോ വാല്‍വിന് കേടോ വന്നിട്ടുണ്ടോ എന്ന് പരിശോധിപ്പിക്കാം. റുമാറ്റിക് ഫീവര്‍ എന്ന രോഗം സ്ട്രിപ്‌റ്റോകോക്കസ് എന്ന രോഗാണു ബാധയുടെ അനന്തരഫലമായാണ് ഉണ്ടാകുന്നത്. തൊണ്ടവേദനയായിട്ടാണ് സാധാരണ ഈ രോഗം തുടങ്ങുന്നത്. 2-3 ആഴ്ചകള്‍ക്കുശേഷം ചിലരില്‍ പനിയും സന്ധിവീക്കവും വരുന്നു. അപൂര്‍വം ചിലരില്‍ ഹൃദയത്തെയും തലച്ചോറിനെയും ഇതു ബാധിക്കുന്നു. ഇ.എസ്.ആര്‍ ടെസ്റ്റ് 30ന് മുകളില്‍, ചിലപ്പോള്‍ 100-ല്‍ കൂടുതല്‍ പോസിറ്റീവ് ആയിരിക്കും. തൊണ്ടവേദന യഥാസമയം ചികിത്സിച്ചാല്‍ ഈ രോഗം വരാതെ തടയാനാകും. ഈ രോഗം വന്നവര്‍ക്ക് പെനിസിലിന്‍ ഗുളികകള്‍ സ്ഥിരമായി നല്‍കുന്നതുമൂലം ഹൃദയത്തിന്റെ വാല്‍വുകള്‍ക്ക് കൂടുതല്‍ കേടുവരാതെ നോക്കാം. കുട്ടിക്ക് സ്‌പോര്‍ട്‌സിന് താല്‍പര്യം ഉള്ളതുകൊണ്ട് ഹൃദയത്തിന് തകരാറു വല്ലതും ഉണ്ടോ എന്ന് ഒരിക്കല്‍ക്കൂടി പരിശോധിപ്പിക്കുക. തകരാറൊന്നും ഇല്ലെങ്കില്‍ കുട്ടിയ്ക്ക് സ്‌പോര്‍ട്‌സില്‍ പങ്കെടുക്കാം. കുട്ടിയ്ക്ക് വിരയ്ക്കും മരുന്നു നല്‍കുക. ഉറക്കത്തില്‍ പല്ലു കടിക്കുന്നത് പൊതുവെ കോപവും വാശിയുമുള്ള കുട്ടികളാണ്. ഇതു ക്രമേണ മാറിക്കൊള്ളും. മൂത്രത്തിന് പാല്‍നിറം എന്റെ മകന് രണ്ടേമുക്കാല്‍ വയസ്സ് പ്രായം. ഏഴര മാസത്തില്‍ പ്രസവിച്ചതുകൊണ്ട് തൂക്കം ജനനസമയം 1.75 കി.ഗ്രാം. ഇപ്പോള്‍ 11.500 കി.ഗ്രാം. രണ്ടര വയസ്സുവരെ മാസത്തില്‍ രണ്ടുപ്രാവശ്യംവച്ച് പനി ജലദോഷം ചുമ ഇവ ഉണ്ടാകും. ഇപ്പോള്‍ രണ്ടുമാസമായി ഒന്നും ഇല്ല. അഞ്ചുമാസം മുമ്പ് ന്യൂമോണിയ ഉണ്ടായി. കഴിഞ്ഞ ആഗസ്റ്റില്‍ രാവിലെ എഴുന്നേറ്റ് മൂത്രം ഒഴിച്ചപ്പോള്‍ പാല്‍നിറത്തിലായിരുന്നു. പിന്നീട് സാധാരണപോലെ പോയി. അതില്‍പിന്നെ കഴിഞ്ഞയാഴ്ച മൂന്നുദിവസം ഇങ്ങനെ ഉണ്ടായി. ഉറക്കം കഴിഞ്ഞ് എഴുന്നേറ്റ് ഒഴിക്കുന്ന മൂത്രത്തിലാണ് കാണുന്നത്. നിലത്ത് മൂത്രം ഉണങ്ങിക്കഴിഞ്ഞാല്‍ വെളുത്ത് കിടക്കും. ആല്‍ബുമിന്‍ ടെസ്റ്റ് ചെയ്തതില്‍ കുഴപ്പമില്ല. മൂത്രം ഒഴിക്കുമ്പോള്‍ വേദനയില്ല. മൂത്രം ഒഴിക്കാന്‍ നിന്നാല്‍ കുറച്ചുകഴിഞ്ഞേ മൂത്രം പോകൂ. സാധാരണപോലെ മൂത്രം ഒഴിക്കുന്നുണ്ട്. വെള്ളം ഇഷ്ടംപോലെ കുടിക്കുന്നുണ്ട്. എന്താണ് ഇങ്ങനെ? വിശപ്പില്ലാത്തതുകൊണ്ട് ടോണിക് കുടിക്കുന്നുണ്ട്. വയറ്റില്‍നിന്ന് ചിലപ്പോള്‍ രണ്ടുപ്രാവശ്യം പോകും. സീന കൃഷ്ണകുമാര്‍, കോഴിക്കോട് കുട്ടിയുടെ മൂത്രത്തണ്ടിന് നീരോ വീക്കമോ ഉണ്ടെങ്കില്‍ പഴുപ്പുപോലെ പോകാം. ഇതിന് ബലനോപോസൈ്തറ്റിസ് എന്നും പറയും. ഇതിനു വേദന കാണും. മരുന്നുകള്‍ നല്‍കണം. മുത്രത്തണ്ടിന്റെ അഗ്രഭാഗത്തുള്ള തൊലി ക്രമേണ പുറകോട്ടുമാറ്റി വൃത്തിയാക്കണം. രണ്ടു വയസ്സു കഴിഞ്ഞിട്ടും തൊലി പുറകോട്ടു മാറ്റാന്‍ സാധിക്കുന്നില്ലെങ്കില്‍ ഒരു സര്‍ജന്റെ ഉപദേശം തേടുക. മൂത്രത്തില്‍ ഫോസേ്ഫറ്റിന്റെ അളവു കൂടിയാല്‍ മൂത്രം തറയില്‍ ഉറഞ്ഞുകിടക്കാം. പശുവില്‍ പാലില്‍ ഫോസേ്ഫറ്റ് കൂടുതലാണ്. പശുവിന്‍ പാലിന്റെ അളവു കുറയ്ക്കുക. വിറ്റാമിന്‍ സിയുടെ തുള്ളിമരുന്നു നല്‍കുന്നതും ഫലപ്രദമാണ്. വിരയ്ക്കു മരുന്നു നല്‍കുക. രണ്ടു വയസ്സുള്ള കുട്ടികള്‍ പൊതുവെ ആഹാരം കുറച്ചു കഴിക്കുന്നവരും കളിയില്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നവരും ആണ്. ടോണ്‍സിലൈറ്റിസ് മോന് 11 വയസ് ഉണ്ട്. അവന് ടോ ണ്‍സിലൈറ്റിസിന്റെ അസുഖം ഉണ്ട്. ആറു മാ സമായി തുടങ്ങിയിട്ട്. ആറുമാസം ഗുളിക കഴിക്കാന്‍ പറഞ്ഞു. മാറിയില്ലെങ്കില്‍ ഓപ്പറേഷന്‍ ചെയ്യണമെന്നു പറയുന്നു. സൈറാബാനു, പൊട്ടച്ചിറ കുട്ടിയുടെ തൊണ്ടയില്‍ ടോണ്‍സിലൈറ്റിസിന്റെ അസുഖം കൂടക്കൂടെ വരുന്നതായാണ് മനസ്സിലാകുന്നത്. സ്‌കൂള്‍ ദിനങ്ങള്‍ മുടങ്ങുക, രാത്രിയില്‍ ശ്വാസതടസ്സം ഉണ്ടാക്കുക, ചെവിയില്‍ വേദനയും പഴുപ്പും വരിക എന്നിങ്ങനെ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഓപ്പറേഷന്‍ വേണ്ടിവന്നേക്കാം. എന്നാല്‍ ഫലപ്രദമായ മരുന്നുകളും ഇതിനു ധാരാളമുണ്ട്. മുമ്പൊക്കെ ടോണ്‍സില്‍സ് ഓപ്പറേഷന്‍ ചെയ്തുകളയുന്നത് സര്‍വസാധാരണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് അത്യാവശ്യമെങ്കില്‍ മാത്രമേ നടത്തുന്നുള്ളൂ. 12 വയസ്സു കഴിയുമ്പോഴേക്കും സാധാരണഗതിയില്‍ ടോണ്‍സിലുകള്‍ തനിയെ ചുരുങ്ങാന്‍ തുടങ്ങും. നെറ്റിയില്‍ അടയാളം എന്റെ 11 മാസം പ്രായമുള്ള മകനുവേണ്ടിയാണ് കത്തെഴുതുന്നത്. അവന്‍ ജനിച്ചപ്പോള്‍ അവന്റെ നെറ്റിയില്‍ കൃത്യം മധ്യഭാഗത്തായി 'ഢ' ആകൃതിയില്‍ ഒരു ചുവന്ന അടയാളം ഉണ്ടായിരുന്നു. ഈ അടയാളം ആദ്യം നല്ല ചുവപ്പ് നിറമായിരുന്നു. പിന്നീട് നിറം കുറഞ്ഞുകുറഞ്ഞു. ഇപ്പോള്‍ ഈ അടയാളം മങ്ങിയെങ്കിലും ചിരിക്കുമ്പോഴും കരയുമ്പോഴും കൂടുതലായി തെളിയുന്നുണ്ട്. കുട്ടിക്ക് മറ്റു കുഴപ്പങ്ങള്‍ ഒന്നും തന്നെ ഇല്ല. ഒമ്പതര കിലോ തൂക്കം ഉണ്ട്. ഇത് എന്തെങ്കിലും കുഴപ്പമുള്ള അടയാളമാണോ? ഭാവിയില്‍ ഇതുമൂലം അവന് മറ്റുവല്ല അസുഖങ്ങളും ഉണ്ടാകുമോ? ആശ, കൊല്ലം കുഞ്ഞിന്റെ നെറ്റിയില്‍ ചുവന്ന അടയാളം കാണുന്നത് ഹീമാന്‍ജിയോമ (വമലാമിഴശീാമ) ആണ്. ഇത് പ്രത്യേകതരം രക്തക്കുഴലുകള്‍ ആണ്. ഇതു ജനിച്ച് 56 മാസം പെട്ടെന്ന് വലുതാകുകയും പിന്നീട് നിറം മങ്ങുകയും ചെയ്യും. സാധാരണയായി ഇതു കുഴപ്പം ഒന്നും ചെയ്യുകയില്ല. അപൂര്‍വമായി ഇതുപോലെയുള്ള രക്തക്കുഴലുകള്‍ തലച്ചോറിനകത്തു വരാം. അങ്ങനെയുള്ള കുട്ടികള്‍ക്ക് സന്നി വരാന്‍ സാധ്യതയുണ്ട്. ഇതിന് ട്ൃഴല ംലയലൃ ്യെറൃീാല എന്നു പറയുന്നു. ഒരു ശിശുരോഗവിദഗ്ധന്റെ ഉപദേശം തേടുക. അപ്ഗര്‍ സേ്കാര്‍ 18 ദിവസം പ്രായമായ കുട്ടിയുടെ മാതാവാണ്. 2.75 കി.ഗ്രാം തൂക്കമാണ് അവള്‍ക്ക് ഉണ്ടായിരുന്നത്. പറഞ്ഞ ദിവസത്തിന് 14 ദിവസം മുമ്പാണ് ജനനം. അപ്ഗര്‍ സേ്കാര്‍ നോര്‍മല്‍ ഒന്‍പത് ആണ് (കുട്ടിയുടേത്) വേണ്ടത്. എന്നാല്‍ ഡിസ്ചാര്‍ജ് കാര്‍ഡില്‍ 7, 9 എന്നിങ്ങനെ അപ്ഗര്‍ എഴുതിയിരിക്കുന്നു. ഏഴ് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? അപ്ഗറില്‍ എന്തെങ്കിലും പാകപ്പിഴവ് കുട്ടിക്ക് ഉണ്ടോ? രാജി, കണ്ണൂര്‍ അപ്ഗര്‍ സേ്കാര്‍ (മുഴമൃ ര്‍ൃല) കുഞ്ഞിന്റെ ഹൃദയമിടിപ്പ്, ശ്വാസം നിറം, ഉന്മേഷം, മസിലിന്റെ ബലം എന്നിവ നോക്കി നിര്‍ണയിക്കുന്നതാണ്. 10 ആണ് സമ്പൂര്‍ണ സേ്കാര്‍. ഏഴു മുതല്‍ മുകളിലോട്ട് കുഴപ്പമില്ല. അപ്ഗര്‍ സേ്കാര്‍ കുറഞ്ഞിരുന്നാല്‍ ഉടന്‍തന്നെ ഓക്‌സിജന്‍ മരുന്നുകള്‍ എന്നിവ നല്‍കി സേ്കാര്‍ മെച്ചപ്പെട്ടാല്‍ പേടിക്കാനില്ല. എന്നാല്‍ 5, 10 മിനിറ്റുകള്‍ക്കു ശേഷവും സേ്കാര്‍ കുറഞ്ഞിരുന്നാല്‍ ബുദ്ധിവികാസത്തിനു കുഴപ്പം വരാന്‍ സാധ്യതയുണ്ട്. കുഞ്ഞിന്റെ ബുദ്ധിവികാസത്തിന്റെ നാഴികക്കല്ലുകള്‍ നോര്‍മല്‍ ആണോ എന്നു നിരീക്ഷിക്കു മാത്രം മതി. സൈറ്റോമെഗലോ വൈറസ് 24 വയസ്സുള്ള എനിക്ക് അഞ്ചര, ആറര വയസ്സുള്ള രണ്ട് പെണ്‍കുട്ടികളുണ്ട്. കഴിഞ്ഞ 9 മാസം മുന്‍പ് മൂന്നാമത്തെ പ്രസവത്തില്‍ ആണ്‍കുഞ്ഞ് പിറന്നു. എട്ടുമാസം ജീവിച്ച് കുട്ടി മരിച്ചു. അഞ്ചു മാസം പ്രായമായപ്പോള്‍ വേണ്ടത്ര പ്രതികരണം കുട്ടിയില്‍ കാണാത്തതുകൊണ്ടും നല്ല വിളര്‍ച്ചയനുഭവപ്പെട്ടതുകൊണ്ടും ശ്വാസംമുട്ടല്‍, ചുമ എന്നിവകൊണ്ടും മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തു. 41 ദിവസത്തിനുശേഷം രക്തവും പ്ലാസ്മയും കയറ്റുകയും ശക്തമായ മരുന്നുകള്‍ കൊടുക്കുകയും ചുമ പൂര്‍ണമായി മാറിയെങ്കിലും ശ്വാസംമുട്ടല്‍ പൂര്‍ണമായും സുഖമായില്ല. കുട്ടിക്ക് ഇമ്യൂണിറ്റി വളരെ കുറവായതുകൊണ്ട് മറ്റു രോഗങ്ങള്‍ വരാതിരിക്കാന്‍ ഡിസ്ചാര്‍ജ് ചെയ്യുന്നു എന്നാണ് ഡോക്ടര്‍ പറഞ്ഞത്. അതിനിടക്ക് രോഗകാരണം കണ്ടെത്താന്‍ ബോണ്‍മാരോ ടെസ്റ്റ്, ഢങ്ങഅ, ഢഉഞ്ഞഘ, ഒയഅെഴ, ഠീൃരവ, ഒകഢ എന്നീ ടെസ്റ്റുകള്‍ നടത്തി. ഢങ്ങഅ ടുീ േഠലേെ പോസിറ്റീവ് ആയെങ്കിലും അതിന്റെ രീിളശൃാമ്ൃ്യ ലേേെ നെഗേറ്റെവായിരുന്നു. ഠീൃരവലെ ഇങ്ങഢ, ഞൗയലഹഹമ എന്നിവ പോസിറ്റീവ് ആയിരുന്നു. മേറ്റ്ല്ലാ ടെസ്റ്റുകളും നെഗേറ്റെവ് ആയിരുന്നു. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു രണ്ടാഴ്ചക്കകം അസുഖം വര്‍ധിച്ച് കുട്ടി മരിച്ചു. എന്നാല്‍ എന്നെ അലട്ടുന്ന പ്രശ്‌നം ഇങ്ങഢ പോസിറ്റീവ് ആയതുകൊണ്ടാണ് കുട്ടിക്ക് ഈ രോഗം ഉണ്ടായത് എന്ന് ഡോക്ടര്‍ പറഞ്ഞു. ഇത് ശി്മ ൗൃശമേഹ ്ശൃമഹ ശിളലരശ്ി ആണ് എന്നും അറിഞ്ഞു. ഈ വൈറസ് എങ്ങനെയാണ് പിടിപെടുന്നത്? ഇതുകാരണം എനിക്കും ഭര്‍ത്താവിനും മറ്റു കുട്ടികള്‍ക്കും ഇനി രോഗമായി മാറാതിരിക്കാന്‍ എന്തുചെയ്യണം? (കുട്ടികള്‍ ഇരുവരും പൂര്‍ണ ആരോഗ്യവതികളാണ്). പൂര്‍ണമായും ലൈംഗിക സദാചാരം പുലര്‍ത്തുകയും ജീവിതത്തില്‍ ഒരിക്കലും രക്തം സ്വീകരിച്ചിട്ടില്ലാത്തതുമായ ഞങ്ങള്‍ക്ക് ഈ കാര്യത്തില്‍ കടുത്ത ഭയം തോന്നുന്നു. ഇങ്ങഢ പോസിറ്റീവ് കേസുകളില്‍ എച്ച്.ഐ.വി. വൈറസ് വേഗം പകരുമോ? എക്‌സ്, മലപ്പുറം ഗര്‍ഭാവസ്ഥയില്‍ സൈറ്റോ മെഗലോ വൈറസ് (ഇങ്ങഢ) എന്ന വൈറസ് രോഗബാധയുണ്ടായാല്‍ കുഞ്ഞിന് കരള്‍വീക്കവും വളര്‍ച്ചക്കുറവും മജ്ജയുടെ പ്രവര്‍ത്തനക്കുറവുമൂലം വിളര്‍ച്ചയുമുണ്ടാകാം. എന്നാല്‍ ഈ വൈറസ് മാതാപിതാക്കളിലും മൂത്ത കുട്ടികളിലും കാര്യമായ അസുഖങ്ങളൊന്നും ഉണ്ടാക്കണമെന്നില്ല. പ്രതിരോധശക്തി നോര്‍മല്‍ ആയിട്ടുള്ളവരില്‍ ഇത് ഒരു നിരുപദ്രവകാരിയാണ്. എന്നാല്‍ പ്രതിരോധശക്തി കുറഞ്ഞവരിലും ഗര്‍ഭസ്ഥശിശുവിലുമൊക്കെ രോഗങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ടാണ് എച്ച്.ഐ.വി, എയ്ഡ്‌സ്, കോണ്‍ജെനിറ്റല്‍ ഇമ്യൂണോ ഡെഫിഷ്യന്‍സി തുടങ്ങിയ രോഗങ്ങളുള്ളവര്‍ക്ക് ഇങ്ങഢ മൂലം രോഗമുണ്ടാകുന്നത്. ആണ്‍കുട്ടികളെ മാത്രം ബാധിക്കുന്ന ഃഹശിസലറ കോണ്‍ജെനിറ്റല്‍ ഇമ്യൂണോ ഡെഫിഷ്യന്‍സി എന്ന രോഗം കുഞ്ഞിന് ഉണ്ടായിരുന്നോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഇതിന്റെ അനന്തരഫലമായി ഇങ്ങഢ അണുബാധയും ഉണ്ടാകാം. കിടക്കയില്‍ മൂത്രം ഒഴിക്കുന്നു എന്റെ മകള്‍ ഒമ്പത് വയസ്സ് പ്രായം. 18 കി.ഗ്രാം തൂക്കം. രാത്രി ഉറങ്ങുമ്പോള്‍ ദിവസവും കിടക്കയില്‍ മൂത്രം ഒഴിക്കുന്നു. ചെറുപ്പംമുതല്‍ അറിയാതെ. ചില ദിവസങ്ങളില്‍ രണ്ട് പ്രാവശ്യം. യാതൊരു ചികിത്സയും നടത്തിയിട്ടില്ല. മറ്റ് യാതൊരു അസുഖവും ഇല്ല. ടി.എസ്. തളിപ്പറമ്പ് 9 വയസ്സായ പെണ്‍കുട്ടി അറിയാതെ രാത്രി മൂത്രം ഒഴിക്കുന്നതിന്റെ കാരണം കണ്ടുപിടിക്കാന്‍ ശ്രമിക്കണം. പൊതുവെ മൂന്നു മുതല്‍ അഞ്ചു വയസ്സിനുള്ളില്‍ പെണ്‍കുട്ടികള്‍ക്ക് കിടക്കയില്‍ മൂത്രം ഒഴിക്കുന്ന ശീലം മാറണം. ആണ്‍കുട്ടികള്‍ക്ക് ഇതിന് എട്ടുവയസ്സുവരെ സമയം വേണ്ടിവരും. മാനസികസംഘര്‍ഷം, ഡയബറ്റിസ്, കൃമിശല്യം, മൂത്രത്തില്‍ പഴുപ്പ് എന്നീ രോഗങ്ങള്‍ ഉണ്ടോ എന്നു പരിശോധിപ്പിക്കണം. അസുഖം ഒന്നും ഇല്ലെങ്കില്‍ രാത്രി ആറുമണി കഴിഞ്ഞ് നല്‍കുന്ന വെള്ളം വളരെയധികം നിയന്ത്രിക്കുക. രാത്രിയില്‍ ഒന്നുരണ്ട് തവണ ഉണര്‍ത്തി മൂത്രം ഒഴിപ്പിക്കുക. രാവിലെ ബെഡ്ഷീറ്റും മറ്റും കഴുകുന്ന ജോലിയില്‍ കുട്ടിയെ ഉള്‍പ്പെടുത്തുക, ഈ വിവരങ്ങള്‍ മറ്റുള്ളവരോട് കഴിയുന്നതും പറയാതിരിക്കുക. ഇതുകൊണ്ടും ശരിയായില്ലെങ്കില്‍ ശാശുൃമാശില, റല്‍ീശറ ം്യ തുടങ്ങിയവ ഒരു ശിശുരോഗവിദഗ്ദ്ധ ന്റെയോ ന്യൂറോളജിസ്റ്റിന്റെയോ മേല്‍നോട്ടത്തില്‍ നല്‍കുക. 9 വയസ്സുള്ള കുട്ടിക്ക് 27 കിലോഗ്രാം തൂക്കമാണ് അഭികാമ്യം. സംസാരിക്കുവാന്‍ വിഷമം ആണ്‍കുട്ടി, മൂന്നു വയസ്സ്. സംസാരിച്ചുതുടങ്ങിയത് സാധാരണപോലെത്തന്നെ വളരെ വ്യക്തമായിട്ടായിരുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി കുട്ടി സംസാരിക്കുമ്പോള്‍ തുടക്കത്തിലെ അക്ഷരം രണ്ടോ മൂന്നോ തവണ പുറത്തുകേള്‍ക്കാതെ വായ തുറന്ന് വളരെ പ്രയാസത്തോടെ പറയാന്‍ ശ്രമിച്ച് ആ അക്ഷരം വിഴുങ്ങി ബാക്കി പറയുന്നു. കുട്ടികളുടെ സ്‌പെഷ്യലിസ്റ്റിന്‍ കാട്ടി. അവര്‍ പറയുന്നു, കുഴപ്പമൊന്നുമില്ലെന്ന്. കുട്ടിക്കിപ്പോഴും തുടക്കം പറയാന്‍ വല്ലാത്ത വിമ്മിട്ടം. ശ്യാമള കുട്ടിക്ക് വിക്കിന്റെ ലക്ഷണമാണോ എന്നാണു സംശയം. എന്നാല്‍ വളരുന്ന കുട്ടികളില്‍ സംസാരവും പാട്ടുമൊക്കെ പഠിച്ചുവരുമ്പോള്‍ ുവ്യശീഴശരമഹ ്െല്‍േശിഴ എന്നു വിളിക്കുന്ന സംസാരവൈകല്യം കാണാറുണ്ട്. ഇതു ക്രമേണ മാറിക്കൊള്ളും. ഇത് മറ്റുള്ളവര്‍ ഏറ്റുപറയുക, കുട്ടിയെക്കൊണ്ട് അതുതന്നെ വീണ്ടും വിക്കിവിക്കി പറയിക്കുക ഒക്കെ ചെയ്താല്‍, ഇതാണ് ശരി എന്ന് കുട്ടി ധരിക്കും. അതുകൊണ്ട് അങ്ങനെ ചെയ്യാതിരിക്കുക. കുട്ടിക്ക് വാക്ക് കിട്ടാതെവരുമ്പോള്‍ ശരിയായി പറഞ്ഞുകൊടുക്കുക. ധാരാളം കാര്യങ്ങള്‍ പെട്ടെന്നു പറയാന്‍ ശ്രമിക്കുമ്പോള്‍ വാക്കുകള്‍ കിട്ടാതെവരാം. എന്നാല്‍ ഇത് നീണ്ടുനില്‍ക്കുകയാണെങ്കില്‍ മെഡിക്കല്‍ കോളേജിലെ സ്പീച്ച് തെറാപ്പി വിഭാഗവുമായി ബന്ധപ്പെടുക. അതുപോലെ മലയാളം, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ പല ഭാഷകള്‍ ഒരേസമയം കുട്ടിയോട് സംസാരിച്ചാലും ചില സംസാരവൈകല്യം വരാം. ഇത് ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ ഓരോ വ്യക്തിയും ഒരേ ഭാഷ തന്നെ കുട്ടിയോടു സംസാരിക്കുക. കുട്ടി പല ഭാഷകള്‍ ഒരേസമയം പഠിച്ചുകൊള്ളും. ഉദാഹരണമായി, അമ്മൂമ്മ മലയാളമാണ് പറയുന്നതെങ്കില്‍ ഇടയ്ക്ക് ഇംഗ്ലീഷ് വാക്കുകള്‍ ഒഴിവാക്കുക. അച്ഛന്‍ ഹിന്ദിയാണ് സംസാരിക്കുന്നതെങ്കില്‍ മലയാളം-ഇംഗ്ലീഷ് വാക്കുകള്‍ ഒഴിവാക്കി ഹിന്ദി മാത്രം പറയുക. അമ്മ ഇംഗ്ലീഷാണ് സംസാരിക്കുന്നതെങ്കില്‍ ഇടയ്ക്ക് മറ്റു വാക്കുകള്‍ ഒഴിവാക്കുക. ട്‌ല്‍േശിഴ പല കുട്ടികളിലും കാണാറുണ്ട്. അത് ക്രമേണ മാറിക്കൊള്ളും. അത് വിക്ക് ആയി തുടരണമെന്നില്ല. എന്നാല്‍ നമ്മള്‍ അത് ഏറ്റുപറയുകയും വീണ്ടും പറയിപ്പിക്കുകയും ചെയ്യാതിരിക്കുക. മാനസിക സംഘര്‍ഷം ഒഴിവാക്കുക. സെറിബ്രല്‍ പാള്‍സി എന്‍േറത് ഏഴാം മാസത്തിലുള്ള പ്രസവമായിരുന്നു. മോള്‍ക്ക് ഇപ്പോള്‍ ഒരു വയസ്സ് തികഞ്ഞു. ഇപ്പോഴും കഴുത്ത് ഉറച്ചിട്ടില്ല. തലച്ചോറിന്റെ കുറവാണെന്നാണ് ഡോക്ടര്‍ പറഞ്ഞത്. തനിയെ കയ്യും കാലും നിവര്‍ത്തി മടക്കില്ലായിരുന്നു. ഒരു ബലം പിടിക്കല്‍. ഇപ്പോള്‍ മടക്കുകയും നിവര്‍ത്തുകയും ചെയ്യും. കാലിന്റെ പാദത്തിന്മേല്‍ പിടിച്ചാല്‍ വിറയ്ക്കുന്നുണ്ട്. കുട്ടിയ്ക്ക് നില്‍ക്കാന്‍ ശേഷിയില്ല. നാലു മാസം പ്രായമായ കുട്ടികളുടെ വളര്‍ച്ചയേ ഉള്ളൂ. തടി തീരെ ഇല്ല. ഖൈറുന്നീസ, കോടൂര്‍. മാസം തികയാതെ പ്രസവിച്ച ഒരു വയസ്സായ കുഞ്ഞിന് കഴുത്ത് ഉറച്ചിട്ടില്ല, ഇരിക്കുവാനും നില്‍ക്കുവാനും കഴിവില്ല, അപസ്മാര രോഗവും ബലംപിടുത്തവും ഉണ്ട് എന്നീ ലക്ഷണങ്ങളില്‍ നിന്ന് തലച്ചോറിനു വളര്‍ച്ചയെത്തിയിട്ടില്ല, അല്ലെങ്കില്‍ തലച്ചോറിനു ക്ഷതം സംഭവിച്ചിരിക്കുന്നു എന്നാണ് മനസ്സിലാകുന്നത്. ഇതിന് സെറിബ്രല്‍ പള്‍സി എന്നു പറയും. ശിശുരോഗവിദഗ്ധനെ കാണിച്ച് അപസ്മാര രോഗത്തിനു മരുന്നു നല്‍കണം. ഫിസിയോ തൊറാപ്പിയും മറ്റു വ്യായാമങ്ങളും നല്‍കിയാല്‍ ബലം പിടുത്തം കുറയുവാന്‍ ഇടയുണ്ട്. ഒരു ഫിസിയാട്രിസ്റ്റിന്റെ ഉപദേശം തേടുക. തലച്ചോറിന്റെ പ്രശ്‌നം കൊണ്ടാണ് മസിലുകള്‍ നോര്‍മല്‍ ആകാത്തത്. തലയുടെ വലിപ്പം എന്റെ മകന് ഒന്നര വയസ്സ് പ്രായമാകുന്നു. ജനിച്ചപ്പോള്‍തന്നെ തലയ്ക്ക് വലിപ്പം കൂടുതലായിരുന്നു. ഡോക്ടറെ കാണിച്ചപ്പോള്‍ ക്രമേണ ശരിയാവും എന്ന് പറഞ്ഞു. ഇപ്പോള്‍ കുട്ടി ഒരു മന്ദബുദ്ധിയുടേതുപോലുള്ള പെരുമാറ്റമാണ് കാണിക്കുന്നത്. ഹോമിയോ മരുന്നുകളാണ് ചെറുപ്പത്തില്‍ നല്‍കിയിരുന്നത്. കുട്ടികളുടെ ആരോഗ്യത്തിനായി 'ബാലടോണ്‍' എന്ന ഹോമിയോ മരുന്ന് കൂടുതലായി നല്‍കിയിരുന്നു. അതുകൊണ്ടാണോ ഈ സ്ഥിതി? എന്താണ് ചെയ്യേണ്ടത്. നിമാരാജേഷ്, പള്ളികുന്ന്. കുട്ടിയുടെ തല കുറച്ചു വലുപ്പമായി ജനിച്ചപ്പോള്‍ തന്നെ ശ്രദ്ധിച്ചിരുന്നല്ലോ. ഇപ്പോള്‍ തലയുടെ ചുറ്റളവ് എത്രയുണ്ടെന്നും നോക്കണം. 47-48 സെ.മീ.വരെ നോര്‍മലാണ്. തലയുടെ വലുപ്പം കൂടുതലായതുകൊണ്ടും, ബുദ്ധിമാന്ദ്യം ഉണ്ടെന്നു കരുതുന്നതുകൊണ്ടും ഒരു ശിശുരോഗവിദഗ്ദ്ധ നെയോ, കുട്ടികളുടെ ന്യൂറോളജിസ്റ്റിന്യോ കാണിക്കുന്നതു നന്നായിരിക്കും. ഒരു സി. ടി. സ്‌കാന്‍ എടുത്തുനോക്കുന്ന തും രോഗനിര്‍ണയത്തിനു സഹായിച്ചേക്കും. ബാലടോണ്‍ നല്‍കിയതുകൊണ്ട് ബുദ്ധിമാന്ദ്യം വരികയില്ല. ഫെബ്രൈല്‍ കണ്‍വല്‍ഷന്‍ എന്റെ മകന് രണ്ടു വയസ്സു കഴിഞ്ഞു. ഒരു മാസം മുമ്പ് രാവിലെ ഉണര്‍ന്നപ്പോള്‍ മോന് നല്ല പനി (1020എ) ഉടന്‍ മരുന്നു കൊടുത്തു. പനി കുറയുകയും ചെയ്തു. വീണ്ടും ഉച്ചയ്ക്ക് മരുന്നു കൊടുത്തു. എന്നാല്‍ പെട്ടെന്ന് വീണ്ടും പനി കൂടി 1040എ). മുഖവും ചുണ്ടുമെല്ലാം കറുത്ത് ദേഹമാകെ തളര്‍ന്ന് കണ്ണുകള്‍ മുകളിലേക്ക് മറിഞ്ഞുപൊയ്‌ക്കൊണ്ടിരുന്നു. 7-8 മിനിട്ട് നേരം ഇതേ അവസ്ഥയിലായിരുന്നു. പിന്നീട് മോന്‍ ഉറങ്ങി. 15 മിനുട്ടിനുശേഷം ആസ്പത്രിയില്‍ എത്തി. ഡോക്ടര്‍ സ്പഞ്ച് ബാത്ത് നല്‍കിയതിനുശേഷമാണ് മോന്‍ ഉണര്‍ന്നത്. ഉടന്‍ പാരസെറ്റമോള്‍ സപ്ലൈയും വച്ചു. വൈറല്‍ ഫീവര്‍ ആയിരിക്കാമെന്നും അതിനാലാണ് പനി പെട്ടെന്ന് കൂടിയതെന്നും ഡോക്ടര്‍ പറഞ്ഞു. ഫെബ്രൈല്‍ കണ്‍വല്‍ഷനെപ്പറ്റി വിശദമായി ഒന്നു പറഞ്ഞുതരുമോ. ഇങ്ങനെ ഒരു തവണ ഉണ്ടായതുകൊണ്ട് വീണ്ടും ഇതുപോലെ ഉണ്ടാകുമോ? ഇതുകൊണ്ട് മോന്റെ മസ്തിഷ്‌കത്തിന് എന്തെങ്കിലും സംഭവിച്ചുകാണുമോ? ഇത് അപസ്മാരമായി മാറാന്‍ സാധ്യതയുണ്ടോ? ഇനിയും ചെറിയ പനി ഉണ്ടായാല്‍ പോലും ഇങ്ങനെ ഉണ്ടാകുമെന്ന് പലരും പറയുന്നു. ബിന്ദുഗോപന്‍, സലാല, ഒമാന്‍ ആറുമാസം മുതല്‍ ആറുവയസ്സുവരെയുള്ള കുഞ്ഞുങ്ങളില്‍ പനി കൂടുമ്പോള്‍ വരുന്നതാണ് ഫെബ്രൈല്‍ കണ്‍വല്‍ഷന്‍. മൂന്നു വയസ്സുവരെയാണ് ഇതിന് കൂടുതല്‍ സാധ്യത. ആണ്‍കുഞ്ഞുങ്ങളില്‍ ഇതിന് സാധ്യത കുറച്ചു കൂടുതലാണ്. കുടുംബത്തില്‍ മറ്റു കുട്ടികള്‍ക്കോ മാതാപിതാക്കളുടെ ചെറുപ്പത്തില്‍ അവര്‍ക്കോ ഇതുപോലെ വന്നിട്ടുണ്ടെങ്കില്‍ ഇതിന്റെ സാധ്യത കൂടുതലാണ്. സാധാരണയായി ഇത് അഞ്ചുമിനിട്ടുപോലും നില്‍ക്കുകയില്ല. ഫിറ്റ്‌സ് വരുന്നതിനു മുമ്പും അതിനുശേഷവും കുഞ്ഞിന് മയക്കമോ മറ്റു പ്രയാസങ്ങളോ കാണുകയും ഇല്ല. ഒരു പ്രാവശ്യം കൂടി പനി കൂടി ഫിറ്റ്‌സ് വന്നാല്‍ തന്നെയും അതു കുട്ടിയുടെ ബുദ്ധിയേയും വളര്‍ച്ചയേയും ബാധിക്കുകയുമില്ല. പനി വരുമ്പോള്‍ കുഞ്ഞിനെ ഇളം ചൂടുവെള്ളം കൊണ്ട് തുണിമുക്കി തുടയ്ക്കണം. തണുത്ത വെള്ളം കൊണ്ടു തുടയ്ക്കുമ്പോള്‍ വിറയലും മറ്റും അനുഭവപ്പെടുന്നതുകൊണ്ട് ഇളംചൂടുവെള്ളമാണ് നല്ലത്. പാരസെറ്റമോള്‍ സിറപ്പ് ആറുമണിക്കൂര്‍ ഇടവിട്ട് നല്‍കണം. ഡയാസെപാം, ഫ്രീസിയം എന്നീ മരുന്നുകള്‍ ഫിറ്റ്‌സ് വരാതിരിക്കുവാന്‍ പനിയുള്ളപ്പോള്‍ രണ്ടു ദിവസം നല്‍കാം. പാരസെറ്റമോള്‍ ഡയസെപാം എന്നിവ മലദ്വാരത്തില്‍ നല്‍കാവുന്ന രീതിയില്‍ സപ്പോസിറ്ററി ആയും നല്‍കാം. ഇത് കുത്തിവയ്ക്കുന്നതിനേക്കാള്‍ എളുപ്പവും, കുത്തിവയ്ക്കുന്നത്ര ഗുണം ചെയ്യുന്നതുമാണ്. ഇത്തരം അപൂര്‍വം കുട്ടികളില്‍ എപ്പിലെപ്‌സി കാണാറുണ്ട്. ഇവര്‍ക്ക് പ്രസവസമയത്തുള്ള കുഴപ്പങ്ങള്‍ നടക്കുക, സംസാരിക്കുക എന്നീ ബുദ്ധിയുടെ നാഴികക്കല്ലുകള്‍ താമസിക്കുക, കുടുംബത്തില്‍ ആര്‍ക്കെങ്കിലും എപ്പിലെപ്‌സി ഉണ്ടായിരിക്കുക എന



--
Palash Biswas
Pl Read:
http://nandigramunited-banga.blogspot.com/

No comments: